Breaking News

*അപ്പോളോ ഗോൾഡ് നിക്ഷേപ തട്ടിപ്പ്; വഞ്ചിക്കപ്പെട്ടവർ തുടർ പ്രക്ഷോഭത്തിന്*

വടകര : അപ്പോളോ ഗോൾഡ് നിഷേപ തട്ടിപ്പ് കേസിൽ പണം നിഷേപിച്ച് വഞ്ചിക്കപെട്ടവർ തുടർ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. വടകര റോയൽ ഓഡിറ്റോറിയത്തിൽ യോഗം ചേർന്ന് നിക്ഷേപകർ തുടർപ്രവർത്തനങ്ങൾക്ക് രൂപം നൽകി. മുഖ്യമന്ത്രി, ആഭ്ന്തര മന്ത്രി, എം.എൽ.എ മാരായ കെ.കെ. രമ, പാറക്കൽ അബ്ദുല്ല, കെ. അഭിജിത്ത്, ഫാത്തിമ തെഹ്ലിയ, അഡ്വ.കെ. പ്രവീൺ കുമാർ എന്നിവർക്ക് നിവേദനം നൽകും.ഉയർന്ന പലിശയും മറ്റ് വാഗ്ദാനങ്ങളും നൽകി നിക്ഷേപകരിൽ നിന്ന് 1500 കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് നടന്നത്. നിക്ഷേപ കാലാവധി കഴിഞ്ഞ് പലരും പണം ആവശ്യപ്പെട്ട് സ്ഥാപനത്തിൽ എത്തിയെങ്കിലും നിക്ഷേപം തിരിച്ച് നൽകാതെ തിരിച്ചയക്കുകയായിരുന്നു. വടകര മേഖലയിൽ നിന്നു മാത്രം ആയിരത്തിലേറെ പേർ ഇത്തരത്തിൽ പണം നിക്ഷേപിച്ച് തട്ടിപ്പിനിരയായിട്ടുണ്ട്.അപ്പോളോ ഗോൾഡിന് കേരളത്തിലും ഗൾഫ് രാജ്യങ്ങളിലുമായി നിരവധി ജ്വല്ലറികൾ ഉണ്ടായിരുന്നു. നിലവിൽ പലതും പൂട്ടിപോവുകയും മറ്റ് പേരുകളിൽ പ്രവർതിക്കുകയുമാണിപ്പോൾ. സ്ഥാപന ഉടമ ചെരപറമ്പിൽ മൂസ ഹാജിയും മക്കളും, ജാവ മൂസ ഹാജി, സാബിത്ത്, സദറുദ്ദീൻ തുടങ്ങിയവരും ചേർന്നാണ് തട്ടിപ്പിന് നേതൃത്വം നൽകിയതെന്നാണ് നിക്ഷേ പകരുടെ പരാതി. വടകര പൊലിസിൽ 500 ലധികം പരാതികളാനുള്ളത്.ജ്വല്ലറി നിക്ഷേപ സമാഹരണത്തിനായി വലിയ തോതിലുള്ള ശൃംഖലയാണ് ഒരുക്കിയത്.ചൂഷണത്തിനിരയായതിലധികവും സമൂഹത്തിലെ ദുർബലരായ വ്യക്തികളാണ്. കേസ് ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്. പൊലീസിന് ലഭിച്ച കേസുകളിൽ പകുതിയിലധികം ക്രൈംബ്രാചിന് കൈമാറിയിട്ടുണ്ട്. വിവാഹത്തിന് സ്വരൂപിച്ച പണവും സ്വതുക്കൾ വിറ്റതുമടക്കമാണ് പലരും ജ്വല്ലറിയിൽ പണം നിക്ഷേപി ച്ചിരുന്നത്.പേരാമ്പ്ര പൊലീസ് സ്റ്റേഷനിലും സമാന പരാതികളുണ്ട്. ഒറ്റകേസായി രജിസ്റ്റർ ചെയ്താണ് പൊലീസ് കേസ് അന്വേഷിക്കുന്നത്. നിക്ഷേപകർക്ക് ഒരു ലക്ഷം മുതൽ 50 ലക്ഷം വരെ നഷ്ടമായിട്ടുണ്ട്. ഒരു കുടുംബത്തിലെ പിതാവ് മാതാവ് മക്കൾ അടക്കം അഞ്ച് പേർ 40 ലക്ഷത്തിലധികംരൂപ ! നിക്ഷേപം നടത്തിയതായി വടകര പൊലീസിൽ ലഭിച്ച പരാതിയിലുണ്ട്.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments