Breaking News

*ആരോഗ്യ ഉപദേശത്തിന് ChatGPTയെ ആശ്രയിച്ചു; അപസ്മാര മരുന്ന് നിർത്തിയതിന് പിന്നാലെ യുവതിയുടെ മരണം, OpenAIക്കെതിരെ കേസ്*

ന്യൂയോർക്ക് : ആരോഗ്യകാര്യങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചാറ്റ്ബോട്ടുകളുടെ ഉപദേശം അന്ധമായി വിശ്വസിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി പുതിയ നിയമനടപടി. അപസ്മാരത്തിന് വർഷങ്ങളായി ചികിത്സയിലായിരുന്ന 31കാരി മരിച്ച സംഭവത്തിൽ OpenAIക്കെതിരെ മാതാപിതാക്കൾ കേസ് ഫയൽ ചെയ്തു. ഡോക്ടറുടെ നിർദേശമില്ലാതെ മരുന്നിന്റെ അളവ് കുറച്ച് പൂർണമായി നിർത്താൻ ChatGPT മകളെ പ്രേരിപ്പിച്ചെന്നാണ് മാതാപിതാക്കളുടെ ഗുരുതര ആരോപണം.2026 ഒക്ടോബർ 27നാണ് കേസുമായി ബന്ധപ്പെട്ട പരാതി നൽകിയത്. മരിച്ച ബോവൻ വാന്റെ മാതാപിതാക്കളായ ക്വിൻ വാനും മെയ്കിൻ സൂവുമാണ് നിയമനടപടിയുമായി രംഗത്തെത്തിയത്. വർഷങ്ങളായി അപസ്മാരത്തിന് മരുന്ന് കഴിച്ചിരുന്ന മകൾ ChatGPTയുമായുള്ള സംഭാഷണങ്ങൾക്ക് പിന്നാലെ മരുന്നിന്റെ അളവ് ക്രമേണ കുറയ്ക്കുകയും പിന്നീട് പൂർണമായി നിർത്തുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. ഇതിന് പിന്നാലെയാണ് യുവതിയുടെ മരണം സംഭവിച്ചതെന്നും മാതാപിതാക്കൾ ആരോപിക്കുന്നു.ആരോഗ്യപരമായ നിർദേശങ്ങൾ നൽകുന്നതിൽ AI ചാറ്റ്ബോട്ടുകൾക്കുള്ള പരിമിതികളും അവയുടെ മറുപടികൾ സൃഷ്ടിക്കാവുന്ന അപകടങ്ങളും വീണ്ടും ചർച്ചയാകുന്നതാണ് ഈ സംഭവം. രോഗിയുടെ ആരോഗ്യസ്ഥിതി, ചികിത്സാചരിത്രം, മരുന്നുകളുടെ അളവ് തുടങ്ങിയ നിർണായക വിവരങ്ങൾ കൃത്യമായി വിലയിരുത്താതെ ലഭിക്കുന്ന AI ഉപദേശങ്ങൾ പിന്തുടരുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments