മൊഗ്രാൽ ഗവൺമെന്റ് യൂനാനി ഡിസ്പെൻസറിയിൽ കിടപ്പുരോഗികൾ അടക്കം ചികിത്സ തേടിയെത്തുന്നു.10 ബെഡ് കിടത്തി ചികിത്സയ്ക്കുള്ള ആശുപത്രിയായി ഉയർത്തണമെന്ന ആവശ്യം ശക്തം.
മൊഗ്രാൽ : കേരളത്തിലെ ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴിലുള്ള മൊഗ്രാലിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തെ ഏക സർക്കാർ യൂനാനി ഡിസ്പെൻസറിയിൽ കിടപ്പ് രോഗികളടക്കമുള്ളവർ ചികിത്സയ്ക്കായി എത്തുന്നത് വർദ്ധിച്ചു വരുന്നതിനാൽ ഡിസ്പെൻസറിയെ 10 ബെഡ് കിടത്തി ചികിത്സയുള്ള ആശുപത്രിയായി ഉയർത്തണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു. 1991ൽ പ്രവർത്തനമാരംഭിച്ചതാണ് മൊഗ്രാലിലെ യൂനാനി ഡിസ്പെൻസറി. ചികിത്സയും, മരുന്നും രോഗികൾക്ക് ഭേദപ്പെട്ട നിലയിൽ ഉപകരിക്കുന്നതിനാലും,ഫലപ്രദമെന്ന് കണ്ടതിനാലും രോഗികളുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചുവരുന്നുമുണ്ട്.ഇതിനായി കുമ്പള ഗ്രാമപഞ്ചായത്ത് ഡിസ്പെൻസറിയിൽ എല്ലാ ഭൗതിക സാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വർഷംതോറും 25 ലക്ഷം രൂപയുടെ മരുനിന്നുള്ള ഫണ്ടും അനുവദിക്കുന്നുണ്ട്.മരുന്നിന് കേന്ദ്ര-സംസ്ഥാന ഫണ്ട് വേറെയും ലഭിക്കുന്നുണ്ട്. ഇപ്പോൾ ഡിസ്പെൻസറിയിൽ കിടപ്പുരോഗികൾ ചികിത്സ തേടി എത്തുന്നതിനാൽ ഡിസ്പെൻസറിയിൽ തന്നെ കിടത്തി ചികിത്സയ്ക്കുള്ള സൗകര്യം ഒരുക്കണമെന്നാണ് ദേശീയവേദി ആവശ്യപ്പെടുന്നത്. ഇതിന് ഡിസ്പെൻസറിയിൽ തന്നെ സ്ഥലവും സൗകര്യവുമുണ്ട്. കിടപ്പുരോഗികൾക്ക് ഡിസ്പെൻസറിയിൽ എത്താൻ രാജ്മോഹൻ ഉണ്ണിത്താൻ എംപി ഫണ്ടിലൂടെ യൂനാനി ഡിസ്പെൻസറിക്ക് അനുവദിച്ചുകിട്ടിയ ആംബുലൻസാണ് ഇപ്പോൾ സഹായകമാവുന്നത്.യൂനാനി ഡിസ്പെൻസറിയെ 10 ബെഡ് കിടത്തി ചികിത്സയ്ക്കുള്ള ആശുപത്രിയായി ഉയർത്തണമെന്നാ വശ്യപ്പെട്ട് ഈ മാസം പത്തിന് ജില്ലയിൽ എത്തുന്ന ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരനും, മഞ്ചേശ്വരം എംഎൽഎ എ കെ എം അഷറഫിനും നിവേദനം നൽകുമെന്ന് ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ, ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്,ട്രഷറർ എം എ അബൂബക്കർ സിദ്ദീഖ് എന്നിവർ അറിയിച്ചു.ഫോട്ടോ: മൊഗ്രാൽ ഗവണ്മെന്റ് യൂനാനി ഡിസ്പെൻസറി.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments