Breaking News

*വിസ്‌ഡം സർഗവസന്തം: ചെമനാട് ലേസ്യത്ത് രിയാദുസലഫിയ്യീൻ മദ്‌റസ ജേതാക്കൾ*

കാസർകോട് : വിസ്‌ഡം എജ്യൂക്കേഷൻ ബോർഡ് സംഘടിപ്പിച്ച കാസർകോട് കോംപ്ലക്സ തല സർഗവസന്തം കലാ സാഹിത്യ മത്സരത്തിൽ 340 പോയൻ്റുകളോടെ ചെമനാട് ലേസ്യത്ത് രിയാദുസലഫിയ്യീൻ മദ്‌റസ ജേതാക്കളായി.338 പോയൻ്റുകൾ നേടിയ പട്ള ഇസ്‌ലാഹിയ മദ്റസ രണ്ടാം സ്ഥാനവും 307 പോയൻ്റുകളോടെ കൊമ്പനടുക്കം മൂന്നാം സ്ഥാനവും നേടി.സ്റ്റേജിതര മത്സരങ്ങൾ ശനിയാഴ്ച രിയാദു സലഫിയ്യീൻ മദ്‌റസ ഹാളിൽ നടന്നു. ഞായറാഴ്ച നെച്ചി പ്പടുപ്പിൽ പ്രത്യേകം സജ്ജമാക്കിയ ബാബ് സുറൂർ,വാദിറഹ്മാൻ എന്നീ വേദികളായി കിഡ്സ്, ചിൽഡ്രൻ, സബ്ജൂനിയർ, ജൂനിയർ, സീനിയർ  കാറ്റഗറികളിലായാണ് മത്സരങ്ങൾ നടന്നത്. സമാപന സംഗമത്തിൽ സ്വാഗതസംഘം ചെയർമാനും വിസ്‌ഡം ജില്ലാ ട്രഷററുമായ ബഷീർ കൊമ്പനടുക്കം, നാസിർ മല്ലം,ജാഫർ മൊഗ്രാൽ, ത്വയ്യിബ് കെ.ടി,സി.എം മുനീർ, അബ്ദുറഹ്മാൻ,സി.എൽ.ഖലീൽ,സി.എൽ ഇഖ്‌ബാൽ ട്രോഫികൾ വിതരണംചെയ്തു. അബ്ദുശുക്കൂർ, അനീസ് മദനി, അഷ്ക്കർ ഇബ്റാഹിം, അഫ്സൽ കൊമ്പനടുക്കം പ്രസംഗിച്ചു.Photo: വിസ്‌ഡം കാസർകോട് കോംപ്ലക്സ് സർഗവസന്തം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ചെമനാട് ലേസ്യത്ത് രിയാദുസലഫിയ്യീൻ മദ്‌റസ വിദ്യാർഥികൾക്ക് ബഷീർ കൊമ്പനടുക്കം ട്രോഫി കൈമാറുന്നു


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments