Breaking News

*എസ്.കെ.എസ്.എസ്.എഫ് അട്ക്ക യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽസിംസാറുൽ ഹഖ് ഹുദവിയുടെ പ്രഭാഷണം 8ന*

്കുമ്പള : യുവതലമുറയിൽ മതബോധവും ധാർമിക മൂല്യങ്ങളും വളർത്തുകയെന്ന ലക്ഷ്യത്തോടെ എസ്.കെ.എസ്.എസ്.എഫ് അട്ക്ക യൂണിറ്റിന്റെ നേതൃത്വത്തിൽ ഏകദിന മതപ്രഭാഷണം നവംബർ8ന് നടക്കുമെന്ന് സംഘാടകർ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.'യുവതലമുറയോട് ഇസ്ലാമിന് പറയാനുള്ളത്' എന്ന പ്രമേയത്തിലാകും മതപ്രഭാഷം.രാത്രി ഏഴിന് സയ്യിദ് കെ.എസ്. മുഹമ്മദ് ശമീം തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും.പ്രമുഖ പണ്ഡിതൻ സിംസാറുൽ ഹഖ് ഹുദവി അബൂദാബി മുഖ്യപ്രഭാഷണം നടത്തും.ലഹരി ഉപയോഗം, സോഷ്യൽ മീഡിയയുടെ ദുരുപയോഗം, ധാർമിക മൂല്യങ്ങളുടെ തകർച്ച തുടങ്ങിയ വെല്ലുവിളികൾ നേരിടുന്ന യുവതലമുറയ്ക്ക് മതപരവും ധാർമികവുമായ അവബോധം നൽകുകയാണ് പരിപാടിയുടെ ലക്ഷ്യം.വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ യൂസുഫ് സി.എ, ജനറൽ കൺവീനർ ഒ.കെ. ഇബ്രാഹീം, വർക്കിങ് കൺവീനർ ഫൈസൽ ഭാരിമി, ട്രഷറർ അബ്ദുറഹ്മാൻ ഹാജി ബണ്ടസാല, മഹ്മൂദ് മുട്ടം, മൊയ്തീൻ ചെങ്കൽ എന്നിവർ പങ്കെടുത്തു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments