Breaking News

*കെഎസ്ആർടിസി പെൻഷൻ കൂട്ടില്ല, പരിഷ്കരിക്കണമെന്ന ഹൈക്കോടതി നിർദേശം തള്ളി സർക്കാർ; 12 കോടി രൂപയുടെ അധിക ബാധ്യത വരുമെന്ന് നിർദേശം*

തിരുവനന്തപുരം : കെഎസ്ആർടിസി പെൻഷൻ പരിഷ്കരിക്കില്ലെന്ന് നിലപാട് വ്യക്തമാക്കി സംസ്ഥാന സർക്കാർ.  പെൻഷൻ കൂട്ടണമെന്ന ഹൈക്കോടതി നിർദേശം തള്ളിക്കൊണ്ടാണ് വിഷയത്തിൽ സർക്കാർ നിലപാടറിയിച്ചത്. പെൻഷൻ വർധിപ്പിച്ചാൽ അത് 12 കോടി രൂപയുടെ അധിക ബാധ്യത വരുമെന്നത് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹൈക്കോടതി നിർദേശം തള്ളിയത്.നിലവിൽ കെഎസ്ആർടിസിക്ക് വരുമാനനഷ്ടമാണെന്നും നിത്യ ചെലവ് തന്നെ പ്രതിസന്ധിയിലാണെന്നുമാണ് സർക്കാർ വാദം. മാത്രമല്ല പെൻഷൻ വർധിപ്പിക്കില്ലെന്ന തീരുമാനം സർക്കാർ ഉത്തരവായി പുറത്തിറക്കുകയും ചെയ്തു. വിഷയത്തിൽ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതോടെ പെൻഷൻകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ് അവഗണിക്കപ്പെടുന്നത്.പെൻഷൻ കൂട്ടില്ലെന്ന് പറയാൻ കാരണം നിലവിലെ സ്ഥിതി മോശമായതിനാലാണെന്ന് വകുപ്പ് മന്ത്രി സിപി ജോൺ പറഞ്ഞു. ഇപ്പോൾ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നത് കെഎസ്ആർടിസിക്ക് വലിയ ബാധ്യത ഉണ്ടാക്കുമെന്നും, സാമ്പത്തിക സ്ഥിതി നില മെച്ചപെടുമ്പോൾ പെൻഷൻ കൂട്ടുമെന്നും മന്ത്രി വ്യക്തമാക്കി.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments