*കേരളത്തിലെ ആദ്യത്തെ കേരള സ്റ്റേറ്റ് റൂട്രോണിക്സ് എ.ഐ എക്സ്പീരിയൻസ് സെന്റർ നവംബർ 28-ന് തിരൂരിൽ; 40 വർഷത്തെ പാരമ്പര്യവുമായി IHT സ്കിൽ പാർക്ക് പുതിയ അധ്യായത്തിലേക്ക് *
തിരൂർ : കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി തിരൂരിന്റെ വിദ്യാഭ്യാസ ഭൂപടത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തി, ആയിരക്കണക്കിന് യുവതീയുവാക്കൾക്ക് സാങ്കേതിക വിദ്യാഭ്യാസം നൽകി തൊഴിൽ മേഖലയിലേക്ക് കൈപിടിച്ചുയർത്തിയ IHT-യുടെ പുതിയ അധ്യായത്തിന് തിരൂരിൽ തുടക്കമാകുന്നു. കേരളത്തിലെ തന്നെ ആദ്യത്തെ കേരള സ്റ്റേറ്റ് റൂട്രോണിക്സ് 'സ്കിൽഅപ്പ്-കേരളം എ.ഐ എക്സ്പീരിയൻസ് സെന്ററാണ്' തിരൂർ മാവുംകുന്ന് റോഡിലുള്ള (റിംഗ് റോഡ്) ISO 21001:2025 സർട്ടിഫൈഡ് സ്ഥാപനമായ IHT സ്കിൽ പാർക്കിൽ പ്രവർത്തനമാരംഭിക്കുന്നത്.നവംബർ 28 ശനിയാഴ്ച രാവിലെ 10:00 മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ എക്സ്പീരിയൻസ് സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീൻ അധ്യക്ഷത വഹിക്കും.നിർമ്മിത ബുദ്ധിയുടെ (Artificial Intelligence) അനന്തസാധ്യതകൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും നേരിട്ട് കണ്ടും ഉപയോഗിച്ചും മനസ്സിലാക്കാൻ സാധിക്കുന്ന തരത്തിലാണ് കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ അംഗീകൃത നൈപുണ്യ വികസന കേന്ദ്രമായ (Authorised Skill Kendram) IHT സ്കിൽ പാർക്കിൽ ഈ എക്സ്പീരിയൻസ് സെന്റർ സജ്ജമാക്കിയിരിക്കുന്നത്.ഉദ്ഘാടന ചടങ്ങിൽ കേരള സ്റ്റേറ്റ് റൂട്രോണിക്സ് ചെയർമാൻ വിജയൻ പിള്ള ഡി., മാനേജിംഗ് ഡയറക്ടർ കെ. വേണുഗോപാൽ, തിരൂർ മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ഇബ്രാഹിം ഹാജി കെ., മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യാസർ പൊട്ടച്ചോല, തിരൂർ മുൻസിപ്പാലിറ്റി പ്രതിപക്ഷ നേതാവും പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റുമായ അഡ്വ. ഗഫൂർ പി. ലില്ലീസ്, കേരള സ്റ്റേറ്റ് റൂട്രോണിക്സ് ചെയർമാൻ & എം.ഡി പി.എ ഓഫീസ് പ്രതിനിധി അജിംഷാ എം. എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്ത് സംസാരിക്കും.ഉദ്ഘാടനത്തോടനുബന്ധിച്ച് നൂതന സാങ്കേതികവിദ്യകൾ അടുത്തറിയുന്നതിനായി റോബോ ഷോ (Robo Show), ഫാഷൻ ഷോ, വിവിധ കലാപരിപാടികൾ, തുടർന്ന് ലൈവ് മ്യൂസിക്കൽ കോൺസർട്ട് എന്നിവയും അരങ്ങേറും.വാർത്താസമ്മേളനത്തിൽ IHT സ്കിൽ പാർക്ക് സ്ഥാപകനും ചെയർമാനുമായ കെ. അബ്ദുറഹിമാൻ ഹാജി (Ex-Airforce), മാനേജിംഗ് ഡയറക്ടർ ഷമീർ കളത്തിങ്ങൽ, അഡ്മിനിസ്ട്രേറ്റർ മുംതാസ് കെ.സി എന്നിവർ പങ്കെടുത്തു.കൂടുതൽ വിവരങ്ങൾക്ക്:IHT സ്കിൽ പാർക്ക്, മാവുംകുന്ന് റോഡ്, റിംഗ് റോഡ്, തിരൂർ.ഫോൺ: 9847 300 120

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments