*ദാറുൽ ഹിക്മയുടെ പഠനവിനോദയാത്ര ശ്രദ്ധേയമായി*
കാസർകോട് : ദാറുൽ ഹിക്മയുടെ ആഭിമുഖ്യത്തിൽ 43 വിദ്യാർത്ഥികളും അഞ്ച് അധ്യാപകരും പങ്കെടുത്ത ദ്വിദിന പഠനവിനോദയാത്ര ശ്രദ്ധേയമായി.പ്രകൃതിപഠനം, ശാസ്ത്രീയ അറിവുകൾ, ചരിത്രപരിചയം, വിനോദം, കലാപരിപാടികൾ എന്നിവ സമന്വയിപ്പിച്ചായിരുന്നു യാത്ര സംഘടിപ്പിച്ചത്.യാത്രയുടെ ഭാഗമായി കോമാച്ചി പാർക്ക് സന്ദർശിച്ചു. പത്ത് ഏക്കറിലായി ഒരുക്കിയ പത്ത് വ്യത്യസ്ത സുഗന്ധങ്ങളുടെ അനുഭവം, പ്രകൃതിദൃശ്യങ്ങൾ, മാജിക് ഷോ എന്നിവ വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി. തുടർന്ന് ഹണി മ്യൂസിയം സന്ദർശിച്ച് തേനീച്ചകളുടെ ജീവിതരീതി, തേൻ ഉൽപാദന പ്രക്രിയ, വിവിധയിനം തേനുകൾ എന്നിവയെക്കുറിച്ച് അറിവ് നേടി.തുടർന്ന് റിസോർട്ടിൽ നടന്ന പ്രശസ്ത മജീഷ്യനും മോട്ടിവേറ്ററുമായമസിറാജ് നടുവണ്ണൂർ മാജിക് ഷോയും പ്രചോദനാത്മകമായ സന്ദേശങ്ങളും കുട്ടികൾക്ക് ഏറെ ശ്രദ്ധേയമായി. രാത്രിയിൽ സ്വിമ്മിംഗ് പൂൾ വിനോദവും പിറ്റേന്ന് രാവിലെ ടർഫിൽ ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചു.യാത്രയുടെ മറ്റൊരു പ്രധാന ആകർഷണമായിരുന്നു റിപ്പൺ ടീ എസ്റ്റേറ്റ് സന്ദർശനം. 1882-ൽ റിപ്പൺ പ്രഭു ആരംഭിച്ച തേയിലത്തോട്ടവും 1936-ൽ സ്ഥാപിതമായ തേയില ഫാക്ടറിയും സന്ദർശിച്ച് തേയില ഉൽപാദനത്തിന്റെയും സംസ്കരണത്തിന്റെയും വിവിധ ഘട്ടങ്ങൾ നേരിട്ട് മനസ്സിലാക്കാൻ വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു.ബസ് യാത്രയ്ക്കിടെ ഇസ്ലാമിക വിജ്ഞാനം, ജനറൽ നോളജ്, കുസൃതിച്ചോദ്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയ ക്വിസ് മത്സരങ്ങളും സമ്മാനവിതരണവും വിവിധ കലാപരിപാടികളും അരങ്ങേറി. ഹാഫിസ് അസ്കരി ഉസ്താദിന്റെ ഗാനാലാപനം യാത്രയ്ക്ക് കൂടുതൽ മിഴിവേകി.മടക്കയാത്രയിൽ തളിപ്പറമ്പിൽനിന്ന് ഭക്ഷണം വാങ്ങി പയ്യന്നൂരിലെ പള്ളിയിൽ ഇശാ നമസ്കാരത്തിന് ശേഷം എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിച്ചു. അറിവും വിനോദവും സൗഹൃദവും ഒത്തുചേർന്ന യാത്ര വിദ്യാർത്ഥികൾക്ക് പുതിയ അനുഭവങ്ങളും മറക്കാനാവാത്ത ഓർമ്മകളും സമ്മാനിച്ചു. ദാറുൽ ഹിക്മാ ചെയർമാൻ അതീഖ് റഹ്മാൻ ഫൈസി, ഹാഫിസ് അസ്കരി ഉസ്താദ് തളിപ്പറമ്പ്,ഹാഫിസ് വസീം ഉസ്താദ് ഭട്കൽ, ഹാഫിസ് അഫ്സൽ ഉസ്താദ് ചെമ്മനാട്, ഹാഫിസ് സഈദ് ബിൻ സക്കരിയ കല്ലങ്കൈ, ഹാഫിസ് ഇർഫാൻ അലി കൊമ്പനടുക്കം, മുഹമ്മദ് സബാഹ് ചെമ്മനാട് എന്നിവർ പഠന യാത്രയ്ക്ക് നേതൃത്വം നൽകി.യാത്രയുടെ വിജയത്തിനായി പ്രവർത്തിച്ച സംഘാടകർക്കും സഹകരിച്ച അധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഭാരവാഹികൾ നന്ദി അറിയിച്ചു.
ഫോട്ടോ : ദാറുൽ ഹിക്മ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഖുർആൻ & സയൻസ് വിദ്യാർത്ഥികൾ, അദ്ധ്യാപകർ പഠന യാത്ര യുടെ ഭാഗമായി വയനാട് കോമാച്ചി പാർക്ക് സന്ദർശിച്ചപ്പോൾ

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments