Breaking News

* യുവതിയെ മർദ്ധിച്ച സംഭവത്തിൽ പോലീസ് കേസെടുത്തില്ലെന്ന് യുവതിയുടെ ആരോപണം.*

തിരൂർ :  ചിട്ടിക്കമ്പനിയുമായി ബന്ധപ്പെട്ട വിഷയത്തിൽ കമ്പനി ഉടമയെ മർദ്ധിച്ച് അവശയാക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തതിൽ തിരൂർ പോലീസിൽ നൽകിയ പരാതിയിൽ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് യുവതി തിരൂരിൽ നടത്തിയ പത്രസമ്മേളനത്തിൽ ആരോപിച്ചു. ചമ്രവട്ടം കരക്കാട്ട് ആരിഫ (43)യെയാണ് രണ്ട് യുവതികൾ ചേർന്ന് ക്രൂരമായി മർദ്ധിച്ച് ഒന്നര പവനോളം തൂക്കം വരുന്ന സ്വർണ്ണമാലയും വിലപിടിപ്പുള്ള മൊബൈൽ ഫോണടക്കം കൊണ്ടുപോയത്. യുവതിയെ മറ്റു രണ്ട് യുവതികൾ ചേർന്ന് മർദ്ധിക്കുകയും മരത്തിൽ കെട്ടിയിടുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ നാല് വർഷമായി ആരിഫ നടത്തിവരുന്ന വരുന്ന ചിട്ടി കമ്പനിയിൽ കിട്ടിയിൽ ഉൾപ്പെട്ടിട്ടുള്ള യുവതികളാണ് മർദ്ധിച്ചത്. ഇവർക്ക് ചിട്ടി വിളിച്ച് പണം ലഭിക്കേണ്ട സമയമായിട്ടും പണം ലഭിക്കാതെ വന്നതോടെ ഒരു മാസം മുൻപും ആരിഫയുടെ വീഡിയോകൾ സമൂഹ മാധ്യമകളിലൂടെ വിവിധ പോസ്റ്ററുകൾ പ്രചരിപ്പിച്ചിരുന്നു.നാല്പത് ലക്ഷം രൂപ ചിട്ടിക്കാർക്ക് കൊടുക്കുവാൻ ഉണ്ടെന്നും ഒരു കോടിയോളം രൂപ ചിട്ടി വിളിച്ചവർ അടക്കുവാനുണ്ടെന്നും കിട്ടാകടം തിരിച്ചു പിടിച്ച് ബാധ്യതകൾ തീർത്തു കൊണ്ടിരിക്കുന്നതിനിടെയാണ് യാതൊരു പ്രലോഭനങ്ങളും ഇല്ലാതെ ചമ്രവട്ടത്തുള്ള ആരിഫയുടെ വീടിന്റെ പരിസരത്ത് വെച്ച് കഴിഞ്ഞ 19-ാം തിയ്യതി രാവിലെ ഒരു യുവാവ് ആദ്യമെത്തി തന്റെ സ്കൂട്ടിൽ ചവിട്ടി തള്ളിയിട്ടതിന് ശേഷം മറ്റു രണ്ട് യുവതികൾ എത്തി നടുറോഡിൽ വെച്ച് മർദ്ധിച്ചത്. യുവതികൾ ആയതിനാൽ ഭയം കാരണം നാട്ടുകാർ പിന്തിരിയുകയായിരുന്നു. തടയാൻ ചില ആളുകൾ ശ്രമിച്ചെങ്കിലും അസഭ്യം പറയുകയും വീഡിയോ എടുത്ത വരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായും രാവിലെ 8.30 ന് തുടങ്ങിയ മർദ്ധനം രണ്ട് മണിക്കൂറോളം തുടർന്നെന്നും പിന്നീട് പോലീസെത്തിയാണ് അവിടെ നിന്നും രക്ഷപ്പെടുത്തിയതെന്നും ആരിഫ പറഞ്ഞു.കാലിനും മുഖത്തും കൈക്കും കഴുത്തിനും പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി തിരൂർ പോലീസിൽ പരാതി നൽകിയെങ്കിലും ഇതു വരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ചിട്ടി കമ്പനിയുമായി ബന്ധപ്പെട്ടുള്ള എല്ലാ പണമിടപാടും താൻ തന്നെ തീർക്കുമെന്നും അതിനുള്ള സാവകാശവും അവസരവും നൽകണമെന്നും ആരിഫ പത്രസമ്മേളനത്തിൽ പറഞ്ഞു.

No comments