Breaking News

*തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയെന്ന ആരോപണം; നിയമനടപടി ആരംഭിച്ചതിന് പിന്നാലെ യുസുഫലിയോട് മാപ്പ് പറഞ്ഞ് ഷാജൻ സ്‌കറിയ*

തിരുവനന്തപുരം : എം.എ യൂസുഫലിയോട് മാപ്പുപറഞ്ഞ് മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്‌കറിയ. യൂസഫലിക്കെതിരെ വ്യാജ ആരോപണങ്ങൾ അടങ്ങിയ വീഡിയോ ചെയ്തതിലാണ് മാപ്പ് പറഞ്ഞത്. വ്യാജ ആരോപണം ഉന്നയിച്ചതിനെതിരെ യൂസുഫലി നിയമപോരാട്ടം ആരംഭിച്ചതിന് പിന്നാലെയാണ് ഷാജൻ സ്‌കറിയ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.തിരുവനന്തപുരം വിമാനത്താവളം വഴി യൂസുഫലി അനധികൃതമായി സ്വർണം കടത്തിയെന്ന ആരോപണം 2020 നവംബറിലാണ് ഷാജൻ സ്‌കറിയ ഉന്നയിച്ചത്. എറണാകുളം സബ് കോടതിയിൽ എം.എ യൂസുഫലി അപകീർത്തിക്കേസ് ഫയൽ ചെയ്തിരുന്നു. അടിസ്ഥാനരഹിതമായ വാർത്തകളിലൂടെ യൂസഫലിയെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശ്യമില്ലെന്നും തെറ്റായ വീഡിയോ ചെയ്തതിൽ ഖേദം പ്രകടിപ്പിക്കുന്നതായും ഷാജൻ സ്‌കറിയ പുതിയ വീഡിയോയിലൂടെ വ്യക്തമാക്കി.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments