Breaking News

*തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാർ കണ്ണടക്കുന്നു:അനധികൃത ഫ്ലക്സ് ബോർഡുകൾ വീണ്ടും വ്യാപകം*

കുമ്പള/മൊഗ്രാൽ. നടപ്പാതയിൽ കാൽനടയാത്രക്കാർക്ക് വൈദ്യുതി പോസ്റ്റും ട്രാൻസ്ഫോർമറുകളും തടസ്സം സൃഷ്ടിക്കുമ്പോൾ അതിൽ തന്നെ ഫ്ലക്സ് ബോർഡ് സ്ഥാപിക്കുന്നതും കാൽനടയാത്രക്കാരുടെ ദുരിതം ഇരട്ടിയാകുന്നു. പൊതുനിരത്തുകളിൽ ഫ്ലക്സ് ബോർഡുകൾ വ്യാപകമാകുമ്പോഴും തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാരുടെ നടപടി കടലാസിലോതുങ്ങുന്നുവെന്നാണ് ആക്ഷേപം. ഹൈക്കോടതി നിരന്തരമായി നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് സെക്രട്ടറിമാർക്ക് കുലുക്കമില്ല. പൊതുനിരത്തുകളിൽ ഇപ്പോഴും വ്യാപകമായി കൊടി തോരണങ്ങളും, ഫ്ലക്സ് ബോർഡുകളും സ്ഥാപിച്ചു കൊണ്ടിരിക്കുന്നു. കഴിഞ്ഞദിവസം ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി ജില്ലയിലെ പാതയോരങ്ങളിലും, പൊതുസ്ഥലങ്ങളിലും സ്ഥാപിച്ച അനധികൃത ബോർഡുകളും, ബാനറുകളും,കൊടി തോരണങ്ങളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. നേരത്തെ നാടുനീളെ ലോകകപ്പ് ഫുട്ബോൾ താരങ്ങളുടെ ഫ്ലക്സുകളായിരുന്നു പാതയോരങ്ങളിൽ നിറഞ്ഞിരുന്നതെങ്കിൽ ഇപ്പോൾ ഉത്സവങ്ങളുടേയും, രാഷ്ട്രീയ പാർട്ടി സമ്മേളനങ്ങളുടെ ഫ്ലക്സുകലാണ് പൊതുനിരത്തുകളിൽ നിറയുന്നത്. അനധികൃത ബോർഡുകൾക്കെതിരെ ഹൈക്കോടതി കണ്ണുരുട്ടിയപ്പോൾ മാത്രം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ നോട്ടീസ് നൽകി ബോർഡുകൾ നീക്കം ചെയ്യാൻ അഭ്യർത്ഥിച്ചിരുന്നു.കൊടി തോരണങ്ങൾക്കും,ഫ്ളക്സിനും 5000 രൂപ വീതം പിഴ ഈടാക്കാനാ യിരുന്നു ഹൈക്കോടതിയുടെ നിർദേശം. പൊതു സ്ഥലം, പാതയോരം, നടപ്പാത,ട്രാഫിക് ഐലൻഡുകൾ എന്നിവിടങ്ങളിലെ ഫ്ലക്സ് ബോർഡുകളും, കൊടി തോരണങ്ങളും, ബാനറുകളും നീക്കാനായിരുന്നു നേരത്തെ ഹൈക്കോടതിയുടെ കർശന നിർദേശം. വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ, രാഷ്ട്രീയപാർട്ടികൾ, മതസ്ഥാപനങ്ങൾ, സ്വകാര്യ ഏജൻസികൾ, സർക്കാർ അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം നിർദ്ദേശം ബാധകമാക്കിയിരുന്നു.ഇനിയും പൊതുജനങ്ങളിൽ നിന്ന് ഈ വിഷയത്തിൽ പരാതി ഉയർന്നാൽ പഞ്ചായത്ത് സെക്രട്ടറിമാർ തന്നെ പിഴ അടയ്ക്കേണ്ടി വരുമെന്നും കോടതി നിരീക്ഷിച്ചിരുന്നു.അതേസമയം പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ് ലഭിച്ചിട്ടും ബോർഡ് നീക്കം ചെയ്യാത്തവരുടെ പേര് വിവരം ജില്ലാ പോലീസ് മേധാവിക്ക് കൈമാറി സ്ഥാപിച്ചവരുടെ പേരിൽ കേസെടുക്കാനും പോലീസിനും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതൊക്കെ അവഗണിച്ചാണ് ഇപ്പോൾ പൊതുനിരത്തുകളിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നത്.

ഫോട്ടോ:മൊഗ്രാൽ ടൗണിൽ നടപ്പാതയിൽ വൈദ്യുതി തൂണിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡ്.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments