Breaking News

*കാഞ്ഞങ്ങാട് ഹോസ്ദുർഗ്ഗ് മഠത്തിൽ തറവാട്ടിൽ കാർത്തിക ദീപാരാധനയോടെ ഗീതാ ജ്ഞാന യജ്ഞത്തിനു സമാപനമായി *

കാഞ്ഞങ്ങാട്: ചിന്മയ മിഷന്നും ഹോസ്ദുർഗ്ഗ് മഠത്തിൽ തറവാടും സംയുക്തമായി കഴിഞ്ഞ7ദിവസമായി സംഘടിപ്പിച്ച ശ്രീമദ് ഭഗവത് ഗീതാജ്ഞാന യജ്ഞത്തിനു കാർത്തിക ദീപാരാധാനയോടെ ഭക്തി സാന്ദ്രമായ സമാപനമായി.
*ചിന്മയ മിഷൻ അമൃത് മഹോത്സവം പരിപാടിയുടെ ഭാഗമായാണ് യജ്ഞ നം സംഘടിപ്പിച്ചത് *.ഗീതയിലെ പന്ത്രണ്ടാം അധ്യായത്തെ ആസ്പതമാക്കിസ്വാമി വിശ്വാനന്ദ സരസ്വതിയാണ് യജ്‌ ഞനആചാര്യനായി ശ്രീ ഭഗവത്ഗീത ജ്ഞാന യജ്ഞനത്തിന് കാർമികത്വം വഹിച്ചത്. സമാപന പരിപാടിയിൽ ചിന്മയ മിഷൻ സെക്രട്ടറി  എം.കണ്ടൻ നായർ, പി.മാധവൻ നായർ, മഠത്തിൽ തറവാട് രക്ഷാധികാരി എം. ഗോപാലകൃഷ്ണ കുറുപ്പ്, പി.ഗംഗാധരൻ. , മഠത്തിൽ തറവാട് സെക്രട്ടറി രാമകൃഷ്ണൻ കൊത്തിക്കാൽ എന്നിവർ സംസാരിച്ചു.. യജ്ഞസമാപനത്തിന്റെ പരിസമാപ്തി കുറിച്ചു കൊണ്ട്  തൃ കാർത്തിക നാളിന്റെ പ്രധാന്യം ഉൾക്കൊണ്ട്‌  മഠത്തിൽ തറവാട്ട് തിരുമുറ്റം മൺ ചിരാതിന്റെ ദീപപ്രഭയാൽ ധന്യ മായി. യജ്ഞത്തിൽ പങ്കെടുത്ത എല്ലാവരും ചേർന്നു യജ്ഞ ആചാര്യനോടൊപ്പം മൺചിരാതിൽ കാർത്തിക ദീപം തെളിയിച്ചുകൊണ്ട് പരിപാടിയിൽ പങ്കു ചേർന്നു. തുടർന്ന് സ്വാമി വിശ്വാനന്ദ സരസ്വതി തൃകാർത്തിക ദീപസന്ദേശം നൽകി*..*മഠത്തിൽ തറവാട് കർമ്മി രാമകൃഷ്ണൻ കൊടക്കാരച്ചൻ ഗീതാ ആരതി നടത്തി .തുടർന്ന് യജ്ഞവേദിയിൽ ഭഗവാൻ കൃഷ്ണനും  ചിൻമയാനന്ദ സ്വാമിക്കും പുഷ്‌പ്പാർച്ചന നടത്തി തുടർന്ന് എല്ലാവരും സ്വാമിജിയിൽ നിന്നും യജ്ഞപ്രസാദം സ്വീകരിച്ചു കൊണ്ട് പരിപാടിക്കു സമാപനമായി. മഠത്തിൽ തറവാട് മൂപ്പൻ നാരായണൻ ഏഴാം മൈൽ,കർമ്മി രാമകൃഷ്ണൻ കൊടക്കരച്ചൻ,മഠത്തിൽ തറവാട്ടിലെ അമ്മമാരായ നാരായണിയമ്മ ഏഴാം മൈൽ , കാരിച്ചി അമ്മ മുണ്ടോട്ട് , മഠത്തിൽ തറവാട് പ്രസിഡന്റ്‌ ബാലകൃഷ്ണൻ ബാക്കോട്ട്, കാര്യമ്പു മഠത്തിൽ , സുധാകരൻ മന്യോട്ട്, പ്രകാശൻ മഠത്തിൽ , സരസൻ പെരളം, അജയൻ മഠത്തിൽ എന്നിവർ കഴിഞ്ഞ7ദിവസമായി നടന്നു വന്ന ഗീത ജ്ഞാനയജ്ഞത്തിനു നേതൃത്വം നൽകി.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments