* ജി.എൽ.പി.എസ് മഡിയനിൽ വിജയോത്സവം സംഘടിപ്പിച്ചു *
കാഞ്ഞങ്ങാട് : ഗവൺമെന്റ് എൽ പി സ്കൂൾ മഡിയനിൽ വിവിധ മേളകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്നതിനും വിജയികൾക്ക് ആദരവ് അർപ്പിക്കുന്നതിനുമായി വിജയോത്സവം -2026 സംഘടിപ്പിച്ചു. അജാനൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.വി. രാഘവൻ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് എം.സുനിൽകുമാർ അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് സ്നേഹപ്രഭ ടീച്ചർ, കൂർമ്മൽ എഴുത്തച്ഛൻ പുരസ്കാര ജേതാവും അജാനൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ സി കുഞ്ഞാമിന, അറബി കലോത്സവത്തിലെ മികച്ച വിജയത്തിന് നേതൃത്വം നൽകിയ എം.സൽമത്ത് ടീച്ചർ എന്നിവരെ അനുമോദിച്ചു. എസ്.എം.സി ചെയർമാൻ സതീശൻ പാലക്കി , മദർ പി.ടി.എ പ്രസിഡന്റ് പി.ശ്രുതി എന്നിവർ ആശംസകൾ നേർന്നു.. വിവിധ മേളകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥികൾക്ക് മൊമെന്റോകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.വിദ്യാർഥികളുടെ നേട്ടങ്ങൾക്കും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമങ്ങൾക്കും അംഗീകാരമേകിയ ചടങ്ങ് ആവേശകരമായ വിജയോത്സവ റാലിയോടെ സമാപിച്ചു. സീനിയർ അസിസ്റ്റന്റ് കെ സിനി സ്വാഗതവും എം.രേഖ നന്ദിയും പറഞ്ഞു..

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments