*എ പി അസ്ലം ഫുട്ബോൾ ടൂർണമെൻ്റ് കാരുണ്യത്തിൻ്റെ മഹാ മേള മുഖ്യമന്ത്രി വി ഡി സതീശൻ*
മലപ്പുറം : എ.പി അസ്ലമിൻ്റെ നാമധേയത്തിൽ കൽപകഞ്ചേരിയിൽ നടന്നു വരുന്ന അഖിലേന്ത്യാ ഫുട്ബോൾ ടൂർണമെൻ്റ് കാര്യണ്യത്തിൻ്റെ മഹാ മേളയാണെന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. കഴിഞ്ഞ സീസണുകളിൽ നടന്ന മത്സരങ്ങളിൽ പാവങ്ങൾക്കായി 25 വീടുകൾ പണി പൂർത്തികരിച്ചു നൽകാൻ ഫുട്ബോൾ കമ്മറ്റിക്ക് സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ 28 ന് ആരംഭിക്കുന്ന ഈ വർഷത്തെ ടൂർണ്ണമെൻ്റ് പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ടുർണ്ണമെൻ്റ് കമ്മിറ്റി ചെയർമാൻ തെയ്യമ്പാട്ടിൽ ഷറഫുദ്ധിന്‍ ബ്രോഷർ നൽകിയാണ് മുഖ്യമന്ത്രി പ്രഖ്യാപനം നിർവഹിച്ചത്. ചടങ്ങിൽ സെവൻസ് ഫുട്ബോൾ അസോസിയേഷൻ ജില്ലാ സെക്രട്ടറി ലത്തീഫ് കൽപകഞ്ചേരി അധ്യക്ഷനായി. ആഷിഖ് കൈനിക്കര, അജ്മൽ ബിസ്മി, സി പി ലത്തീഫ് , സാഹിർ മയ്യേരി , വി ടി സയ്യിദ് ഹസ്സൻ, നവാസ് എന്നിവർ സംസാരിച്ചു ഫോട്ടോ അടിക്കുറിപ്പ് എപി അസ്ലം അഖിലേന്ത്യ ഫുട്ബോൾ ടുർണമെൻ്റിൻ്റെ ആറാമത് സീസൺ പ്രഖ്യാപനം മുഖ്യമന്ത്രി വിഡി സതീശൻ ടൂർണ്ണമെൻ്റ് കമ്മിറ്റി ചെയർമാൻ തെയ്യമ്പാട്ടിൽ ഷറഫുദ്ധിന്‍ ബ്രോഷർ നൽകി നിർവഹിക്കുന്നു

വാർത്തകൾക്കും പരസ്യം നല്‍കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments