*പോലിസില്‍ ഇനി ഡിജിറ്റല്‍ വിപ്ലവം; ആഭ്യന്തര വകുപ്പില്‍ രണ്ട് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല*
തിരുവനന്തപുരം : പോലിസിന്റെ സേവനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി പുതിയ പദ്ധതികളുമായി ആഭ്യന്തരവകുപ്പ്. എച്ച്എം ആക്ട്സ്, ഹോം എന്നിങ്ങനെ രണ്ട് ഡിജിറ്റല്‍ പദ്ധതികള്‍ ആരംഭിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. പോലിസ് വകുപ്പിലെ വനിതാ പ്രാധിനിത്യം 30 ശതമാനമായി ഉയര്‍ത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആഭ്യന്തര മന്ത്രിക്ക് ലഭിക്കുന്ന പരാതി താഴേതട്ടിലുള്ള ഉദ്യോഗസ്ഥരിലേക്ക് എളുപ്പത്തില്‍ കൈമാറുന്നതിനായുള്ള പദ്ധതിയാണ് എച്ച്എം ആക്ട്സ്. പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന എഫ്ഐആറുകളെക്കുറിച്ചുള്ള വിവരം വേഗത്തില്‍ ആഭ്യന്തര മന്ത്രിക്ക് ലഭ്യമാകുന്നതിനുവേണ്ടിയുള്ള പദ്ധതിയാണ് ഹോംസ്. പരാതിയുടെ നിലവിലെ സ്ഥിതിയെന്തെന്ന് പരാതിക്കാരന് തിരിച്ചറിയാനാകാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ഇനിമുതല്‍ അങ്ങനെയായിരിക്കില്ലെന്നും രമേശ് ചെന്നിത്തല അറിയിച്ചു. ആഭ്യന്തരവകുപ്പ് മന്ത്രിക്ക് കിട്ടുന്നൊരു പരാതി കൃത്യമായി താഴേത്തലങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ളതാണ് പദ്ധതിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. കേരള പോലിസിലെ സിസിടിഎന്‍എസ് വിഭാഗമാണ് പദ്ധതികള്‍ക്കായുള്ള സോഫ്റ്റ്വെയര് തയ്യാറാക്കിയതെന്നും ഒരു പൈസപോലും ഇതിനായി ചെലവായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാർത്തകൾക്കും പരസ്യം നല്‍കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments