Breaking News

*UDF സർക്കാർ ക്ഷേമപ്രവർത്തനങ്ങളുമായി മുന്നോട്ടു കുതിക്കുന്നു- കെ. നീലകണ്ഠൻ എംഎൽഎ*

ഉദുമ : ദുർബ്ബലവിഭാഗങ്ങൾ ഉൾപ്പെടെ സംസ്ഥാന മുഴുവൻ ജനങ്ങളെയും വിശ്വാസത്തിലെടുത്തും, ചേർത്തുപിടിച്ചും, ക്ഷേമ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് വികസിതകേരളംയാഥാർഥ്യമാക്കുന്നതിന്  പറഞ്ഞ വാക്കുപാലിച്ചു മുന്നോട്ട് നീങ്ങുന്ന വി.ഡി.സതീശൻ സർക്കാറിന്റെ ശോഭ കെടുത്താൻ CPM സംഘടനകൾ നടത്തുന്ന വ്യാജപ്രചരണങ്ങൾ ജനം തിരിച്ചറിയുമെന്ന് കെ. നീലകണ്ഠൻ MLA പ്രസ്താവിച്ചു.
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ഉദുമ നിയോജകമണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘാടക സമിതി ചെയർമാൻ കുഞ്ഞിക്കൃഷ്ണൻ മാടക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.പി.ബാലകൃഷ്ണൻ, കെ. ഉമാവതി, അനീഫ കരിയത്ത്, കുഞ്ഞിക്കണ്ണൻകരിച്ചേരി, സി. അശോക് കുമാർ, വി.ദാമോദരൻ, ഇ.കുഞ്ഞിക്കൃഷ്ണൻ നായർ, വി.വി. ജയലക്ഷ്മി, ബാബു മണിയങ്ങാനം, എ. ദാമോദരൻ എന്നിവർ സംസാരിച്ചു. നിയോജകമണ്ഡലം പ്രസിഡണ്ട് കെ.വി.വിജയൻ സ്വാഗതവും സെക്രട്ടറി ഇ. മീനാകുമാരി നന്ദിയും പറഞ്ഞു.
പ്രതിനിധി സമ്മേളനം ജില്ലാപ്രസിഡണ്ട് എം.കെ.ദിവാകരൻ ഉദ്ഘാടനം ചെയ്തു.
എം.ബാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു.
ജില്ലാ ട്രഷറർ ചന്ദ്രൻ നാലാപ്പാടം മുഖ്യഭാഷണം നടത്തി. പുരുഷോത്തമൻ ചെമ്പിരിക്ക,
പി.പി. ബാലകൃഷ്ണൻ, സി.ദാമോദരൻ, കെ.ശൈലജകുമാരി, കെ.ബി.ശ്രീധരൻ, വി.കെ.കരുണാകരൻ, ഇ. സുശീല,എം. ഗീത, കെ. ലക്ഷ്മണ,ഭാസ്കരൻ കുട്ട്യാനം എന്നിവർ സംസാരിച്ചു. പി.വി.അബ്ദുൾ ഖാദർ സ്വാഗതവും ടി.പി. രവീന്ദ്രൻ നന്ദിയും പറഞ്ഞു.
വിവിധ രംഗങ്ങളിൽ വിജയികളായ സി.കെ.വേണുമാസ്റ്റർ, ഓമന മാധവൻ എന്നിവരെ ചടങ്ങിൽആദരിച്ചു.
മെഡിസെപ്പ് പദ്ധതി പൊളിച്ചെഴുതണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

.
ഭാരവാഹികൾ : പുതിയ ഭാരവാഹികളായി കെ.വി.വിജയൻ (പ്രസിഡണ്ട്), ഇ. മീനാകുമാരി (സെക്രട്ടറി)
പുരുഷോത്തമൻ ചെമ്പിരിക്ക (ട്രഷറർ)
എം.ബാലകൃഷ്ണൻനായർ, കെ. ലക്ഷ്മണ,പി.വി.അബ്ദുൾഖാദർ (വൈസ് പ്രസിഡണ്ട്മാർ) ഭാസ്ക്കരൻ കുട്ട്യാനം, എം. ഗീത, ഗീതാഭായ് ടീച്ചർ (ജോയിന്റ് സെക്രട്ടറിമാർ)

ഫോട്ടോ : കെ എസ് എസ് പി എ ഉദുമ നിയോജക മണ്ഡലം സമ്മേളനം കെ. നീലകണ്ഠൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments