Breaking News

ഖത്തറില്‍ തടവിലായിരുന്ന 8 മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു; നയതന്ത്ര വിജയം.


ഖത്തറിൽ തടവിലായിരുന്ന ഒരു മലയാളി അടക്കം എട്ട് മുൻ ഇന്ത്യൻ നാവികരെ വിട്ടയച്ചു. ഏഴുപേർ ഇന്ത്യയിലേക്ക് മടങ്ങിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഖത്തർ അമീറിന്റെ തീരുമാനപ്രകാരമാണ് വിട്ടയച്ചത്. 2022 ഓഗസ്റ്റ് 30 നാണ് ചാരവൃത്തി ആരോപിച്ച് ഇവരെ തടവിലാക്കിയത്. തിരുവനന്തപുരം

സ്വദേശി രാഗേഷ് ഗോപകുമാർ അടക്കമുള്ളവർക്കാണ് മോചനം.തീരുമാനം സ്വാഗതം ചെയ്ത് വിദേശകാര്യ മന്ത്രാലയം. 2023 ഒക്ടോബർ 26ന് ഇവർക്ക് വധശിക്ഷ വിധിച്ചു. പിന്നീട് തടവ് ശിക്ഷയാക്കി.

No comments