അടോട്ട് പടിഞ്ഞാറേ വീട് തറവാട് കളിയാട്ട മഹോത്സവത്തിന് സമാപനമായി. വിവിധ തെയ്യങ്ങൾ കെട്ടിയാടി
വെള്ളിക്കോത്ത് : ഒരു വ്യാഴവട്ടക്കാലത്തിനുശേഷം വെള്ളിക്കോത്ത് അടോട്ട് പടിഞ്ഞാറേവീട് തറവാട്ടിൽ ഫെബ്രുവരി 20, 21 തീയതികളിൽ ധർമ്മ ദൈവങ്ങളെ കെട്ടിയാടി കളിയാട്ട മഹോത്സവം നടത്തി . ഫെബ്രുവരി 20, ന് കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി പുത്തരി കൊടുക്കൽ, തെയ്യം കൂടൽ, തിടങ്ങൽ, തോറ്റം, പ്രസാദ വിതരണം എന്നിവ നടന്നു, 21ന് രാവിലെ മുതൽ രക്തചാമുണ്ഡി, വിഷ്ണുമൂർത്തി,ദണ്ഡ്യങ്ങാനത്ത് ഭഗവതി, ഗുളികൻ എന്നീ ദൈവങ്ങളെ കെട്ടിയാടി, ധർമ്മ ദൈവങ്ങളുടെ അനുഗ്രഹം ഏറ്റുവാങ്ങാൻ നിരവധി ഭക്തജനങ്ങളും തറവാട്ട് അംഗങ്ങളുംഅടോട്ട് പടിഞ്ഞാറേ വീട് തറവാട്ടിൽ എത്തി.അന്നദാനവും നടന്നു.

No comments