Breaking News

 


തിരുവനന്തപുരം
: എസ്.എസ്.എൽ.സി. മോഡൽ പരീക്ഷകൾ ഈ മാസം 19-ന് ആരംഭിച്ച് 23-ന് അവസാനിക്കും. രാവിലെ 9.45 മുതൽ 11.30 വരെയും ഉച്ചയ്ക്ക് ശേഷം രണ്ടുമണി മുതൽ 3.45 വരെയുമാണ് പരീക്ഷാ സമയം. പൊതുപരീക്ഷ മാർച്ച് നാലുമുതൽ 25 വരെ നടക്കും. രാവിലെ 9.30 മുതലാണ് പരീക്ഷ ആരംഭിക്കുക.

ഹയർ സെക്കൻഡറി

ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷകൾ മാർച്ച് ഒന്നിന് ആരംഭിച്ച് 26-ന് അവസാനിക്കും. രാവിലെ 9.30-ന് പരീക്ഷ തുടങ്ങും. ഫെബ്രുവരി 15-ന് തുടങ്ങിയ മോഡൽ പരീക്ഷകൾ 21-ന് സമാപിക്കും.

വൊക്കേഷണൽ ഹയർ സെക്കൻഡറി

വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷകൾ മാർച്ച് ഒന്നിന് ആരംഭിച്ച് 26-ന് സമാപിക്കും. രാവിലെ 9.30 മുതൽ പരീക്ഷകൾ തുടങ്ങും. ഇപ്പോൾ നടക്കുന്ന മോഡൽ പരീക്ഷകൾ ഫെബ്രുവരി 21-ന് അവസാനിക്കും.

പൊതുപരീക്ഷകൾ

ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലെ പൊതുപരീക്ഷ മാർച്ച് ഒന്നിന് തുടങ്ങി 27-ന് അവസാനിക്കും.

No comments