കേരളത്തിന്റെ ഡിജിറ്റല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യസ നേട്ടങ്ങൾക്ക് യൂണിസെഫിൻ്റെ പ്രശംസ : മുഖ്യമന്ത്രി പിണറായി വിജയന്‍
കഴിഞ്ഞ ഏഴ് വര്‍ഷക്കാലത്ത് 10 ലക്ഷം വിദ്യാര്‍ത്ഥികളാണ് പൊതു വിദ്യാലയങ്ങളില്‍ പുതിയതായി എത്തിയത്. 45000 ക്ലാസ് മുറികള്‍ ഹൈടെക്കായി. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 973 സ്‌കൂള്‍ കെട്ടിടങ്ങളില്‍ പ്രവൃത്തി പുരോഗമിച്ച് വരികയാണ്. അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം ഗുണമേന്‍മയുള്ള വിദ്യാഭ്യാസവും സര്‍ക്കാര്‍ മുന്നില്‍ കാണുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലയില്‍ ജി.എച്ച്.എസ്.എസ് പൈവളിഗെ, ജി.യു.പി.എസ് മുളിയാര്‍ മാപ്പിള, ജി.എച്ച്.എസ്.എസ് രാംനഗര്‍, ജി.എച്ച്.എസ്.എസ് ബല്ലാ ഈസ്റ്റ്, ജി.എച്ച്.എസ്.എസ് ഉപ്പിലിക്കൈ, ജി.എച്ച്.എസ്.എസ് കോട്ടപ്പുറം, ജി.വി.എച്ച്.എസ്.എസ് തൃക്കരിപ്പൂര്‍ എന്നീ വിദ്യാലയങ്ങളിലെ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വ്വഹിച്ചത്.

No comments