ജി.വി.എച്ച്. എസ്. എസ്. ഫോർ ഗേൾസ് സുവർണ്ണ ജൂബിലി ആഘോഷം ലോഗോ പ്രകാശനം എം.പി രാജ്മോഹൻ ഉണ്ണിത്താൻ നിർവ്വഹിച്ചു
ബ്ലോഗ് രൂപകൽപ്പന ചെയ്തത് അധ്യാപകനായ ഹബീബ് റഹ്മാനാണ്. സംഘാടക സമിതി ഓഫീസും ബ്ലോഗും എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ലോഗോ രൂപകൽപ്പന ചെയ്ത വിദ്യാർത്ഥിനി എ.എം നഫീസത്ത് ഹനീനയെ ഉപഹാരം,ക്യാഷ് അവാർഡ് എന്നിവ നൽകി അനുമോദിച്ചു.
നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം രാജീവൻ സ്വാഗതവും പ്രോഗ്രാം കൺവീനർ സി. കെ മദനൻ നന്ദിയും പറഞ്ഞു. വാർഡ് കൗൺസിലർ വീണ അരുൺ ഷെട്ടി, പി ടി എ പ്രസിഡൻ്റ് റാഷിദ് പൂരണം,എച്ച് എം. പി. സവിത, വിഎച്ച് എസ്. ഇ പ്രിൻസിപ്പൽ ആർ എസ് ശ്രീജ , എം.പി.ടി.എ പ്രസിഡൻ്റ് സാക്കിയ, പി. ടി എ വൈസ് പ്രസിഡൻ്റ് മൻസൂർ ‘സജിത്ത് ലാൽ , സൂര്യനാരായണ ഭട്ട്,കെ.എം ഹനീഫ, അബ്ദുൾ റഹ്മാൻ ബാങ്കോട് , ഒ.എസ്. എ പ്രസിഡൻ്റ് സാബിറ എവറസ്റ്റ് അസൈനാർ തളങ്കര , ഇസ്മയിൽ നെല്ലിക്കുന്ന് ഷാഫി തെരുവത്ത്, ഇബ്രാഹിം ചൗക്കി, കമറുന്നീസ കടവത്ത്, എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.

No comments