ലോക്കോ പൈലറ്റില്ലാതെ ട്രെയിന്‍ ഓടി; വന്‍ സുരക്ഷാ വീഴ്ച
ജമ്മുകശ്മീരിലെ കത്വവയില്‍ ലോക്കോ പൈലറ്റില്ലാതെ ചരക്ക് ട്രെയിന്‍ ഓടി. കത്വ മുതല്‍ പഞ്ചാബിലെ ഉച്ചി ബസി വരെയാണ് ട്രെയിന്‍ തനിയെ ഓടിയത്. സുരക്ഷാ വീഴ്ചയില്‍ റെയില്‍വേ അന്വേഷണം തുടങ്ങി. അതിവേഗത്തില്‍ പാഞ്ഞ ട്രെയിന്‍ 80 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചു. ട്രെയിൻ നിർത്തിയപ്പോൾ ലോക്കോ പൈലറ്റ് ഹാൻഡ് ബ്രേക്ക് ഇടാഞ്ഞതാണ് വന്‍ സുരക്ഷ വീഴ്ചയ്ക്ക് കാരണമെന്നാണ് സൂചന.

No comments