Breaking News

പുഴുവരിച്ചും ചീഞ്ഞളിഞ്ഞും ആശുപത്രിക്കിടക്കയില്‍ പിഞ്ചുകുരുന്നുകള്‍; ഇസ്രയേലിന്റെ കണ്ണില്ലാത്ത ക്രൂരതയുടെ നേര്‍ക്കാഴ്ചയായി ഗാസയിലെ ദൃശ്യങ്ങള്‍

 


ആരുടെയും കരളലിയിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഗാസയില്‍ നിന്നും പുറത്തുവരുന്നത്. ഗാസ സിറ്റിയിലെ അല്‍ നസര്‍ പീഡിയാട്രിക് ഹോസ്പിറ്റലില്‍ നിന്നുള്ള ദൃശ്യത്തില്‍ പിഞ്ചുകുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ പുഴുവരിച്ച് കിടക്കുന്നത് കാണാന്‍ കഴിയും.

മരിച്ച ശേഷം ഇവിടെ കൊണ്ടുവന്നു കിടത്തിയതല്ല ഈ കുരുന്നുകളെ. മറിച്ച്, ചികിത്സ തേടി എത്തിയവരായിരുന്നു ഇവര്‍. ഡോക്ടര്‍മാരും നഴ്‌സുമാരും കുഞ്ഞുങ്ങള്‍ക്ക് ചികിത്സയും പരിചരണവുമെല്ലാം നല്‍കിയിരുന്നു. എന്നാല്‍ നവംബര്‍ 10ന് ഇസ്രയേല്‍ സയണിസ്റ്റ് അധിനിവേശ സേന ഈ ആശുപത്രിയില്‍ ഇരച്ചുകയറി. ഡോക്ടര്‍മാരെയും നഴ്‌സുമാരെയും തുരത്തിയോടിക്കുകയായിരുന്നു.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കുഞ്ഞുങ്ങളെ മാത്രം ആശുപത്രിയിലാക്കി ഇസ്രയേല്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ഭയപ്പെടുത്തി ഓടിക്കുകയായിരുന്നു. ആശുപത്രിയിലെ വാര്‍ഡുകളിലൊന്നിലെ കുഞ്ഞുങ്ങളുടെ മൃതദേഹം അഴുകുന്ന വീഡിയോ സോഷ്യല്‍ മീഡിയ വഴിയാണ് പുറത്തുവന്നത്. അല്‍ ജസീറ ചാനലിന്റെ വസ്തുതാന്വേഷണ യൂനിറ്റായ ‘സനദ്’ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.

No comments