Breaking News

'ഗുണ്ടാ നേതാവിന്‍റെ വിവാഹം നടത്താൻ ഇടനിലക്കാരനായി ആള്‍മാറാട്ടം', വിചിത്ര പരാതിയിൽ സിപിഎം നേതാവിനെതിരെ അന്വേഷണം


പത്തനംതിട്ട: ഗുണ്ടാ നേതാവിന്‍റെ വിവാഹം നടത്താൻ ഇടനിലക്കാരനായി ആള്‍മാറാട്ടം നടത്തിയെന്ന വിചിത്ര പരാതിയിൽ സിപിഎം നേതാവിനെതിരെ പാര്‍ട്ടി അന്വേഷണം. സിപിഎം തിരുവല്ല ഏരിയ കമ്മിറ്റി അംഗം പ്രകാശ് ബാബുവിനെതിരെയാണ് പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ പേരിൽ ആൾമാറാട്ടം നടത്തി വിവാഹത്തിന് ഇടനിലക്കാരനായി നിന്നുവെന്നാണ് ആരോപണം.

തിരുവല്ല ഏരിയ കമ്മിറ്റി അംഗമായ നേതാവ് ലോക്കല്‍ സെക്രട്ടറിയാണെന്ന് പറഞ്ഞ് ഗുണ്ടാ നേതാവിന്‍റെ വിവാഹം നടത്താൻ ഇടനിലക്കാരനായി നിന്നുവെന്നാണ് പരാതി. ഏരിയ സെക്രട്ടറി നേരിട്ട് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി അന്വേഷിച്ചപ്പോഴാണ് ആള്‍മാറാട്ടത്തെക്കുറിച്ച് അറിഞ്ഞത്. ഈ സംഭവത്തിന് പിന്നാലെയാണ് സിപിഎം തിരുവല്ല ഏരിയ കമ്മിറ്റി അംഗം പ്രകാശ് ബാബുവിനെതിരെ പാര്‍ട്ടി അന്വേഷണം ആരംഭിച്ചത്. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ നിലവിൽ പാർട്ടി അന്വേഷണം നേരിടുന്ന ആളാണ് പ്രകാശ് ബാബു.

No comments