Breaking News

നിർമാണ തൊഴിലാളി ക്ഷേമ നിധി ബോർഡിനെ സംരക്ഷിക്കണം: എസ്.ടി.യു

കാസർകോട്: കേരളത്തിലെ ഇരുപത്തിയഞ്ച് ലക്ഷത്തിലധികം നിർമാണ തൊഴിലാളികളുടെ ആശ്രയമായ ക്ഷേമനിധി ബോർഡിനെ തകർച്ചയിൽ നിന്നും രക്ഷിക്കണമെന്ന് നിർമാണ തൊഴിലാളി യൂണിയൻ എസ്.ടി.യു ജില്ലാ നേതൃ യോഗം ആവശ്യപ്പെട്ടു. ബോർഡിൽ നിന്നുള്ള ആനുകൂല്യങ്ങളും പെൻഷനും ഒരു വർഷത്തിലധികമായി കുടിശികയാണ്.സെസ് പിരിവ് വേണ്ട രീതിയിൽ നടത്തുന്നതിൽ അലംഭാവം കാണിക്കുന്നു. പുതുതായി അംഗത്വം നേടാൻ ആഗ്രഹിക്കുന്നവർക്ക് നിരവധി കടമ്പകൾ കടക്കേണ്ടി വരുന്നതിനാൽ ക്ഷേമനിധിയിൽ സജീവ അംഗങ്ങളുടെ എണ്ണം ഓരോ വർഷവും കുറഞ്ഞു വരികയും പെൻഷൻകാരുടെ എണ്ണം കൂടി വരികയുമാണ്. അധികൃതർ നടപടികൾ സ്വീകരിക്കാത്ത പക്ഷം സമര പരിപാടികൾ ആരംഭിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.

പ്രസിഡണ്ട് സി.എ. ഇബ്രാഹിം എതിർത്തോട് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് കെ.പി. മുഹമ്മദ് അശ്റഫ് ഉൽഘാടനം ചെയ്തു. എസ്.ടി.യു. സംസ്ഥാന സെക്രട്ടറി ശരീഫ് കൊടവഞ്ചി, ജില്ലാ ജന. സെക്രട്ടറി മുത്തലിബ് പാറക്കെട്ട്, സെക്രട്ടറിമാരായ പി.ഐ.എ.ലത്തീഫ്, എൽ. കെ.ഇബ്രാഹിം, ബി.എ.മജീദ് പാത്തൂർ, ഹനീഫ പാറ ചെങ്കള, യൂസഫ് പാച്ചാണി, ശിഹാബ് റഹ്മാനിയ നഗർ,ശാഫി പള്ളത്തടുക്ക,ഫുളൈൽ കെ മണിയനൊടി, എസ്.കെ.അബ്ബാസലി, ടി.എസ്. സൈനുദ്ധീൻ തുരുത്തി,എച്ച്.എ. അബ്ദുല്ല കൊല്ലമ്പാടി, മുഹമ്മദ് മൊഗ്രാൽ, സി.എം. ഇബ്രാഹിം പൊവ്വൽ, ബി.എ. അബൂബക്കർ, ഇബ്രാഹിം പുണ്ടൂർ, ഗഫൂർ പച്ചമ്പള, ടി.കെ. ബദ്റുദ്ധീൻ, ടി.എം. സൈനുദ്ധീൻ തുരുത്തി, ഇസ്മയിൽ കൊറ്റുമ്പ,മൊയ്തീൻ എതിർത്തോട് പ്രസംഗിച്ചു.

No comments