Breaking News

ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച; രോഹിത് ശര്‍മയ്ക്ക് അര്‍ധസെഞ്ചറി

രാജ്കോട്ട് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് അര്‍ധസെഞ്ചറി. എട്ട് ബൗണ്ടറിയടക്കം നേടിയായിരുന്നു രോഹിതിന്റെ അര്‍ധസെഞ്ചുറി നേട്ടം. രോഹിതില്ലാതെ ഇന്ത്യയുടെ മുന്‍നിരയിലാര്‍ക്കും തിളങ്ങാനായില്ല. 33 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ശുഭ്മന്‍ ഗില്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി. ജയ്സ്വാള്‍ 10 റണ്‍സും രജത് പാട്ടിദാര്‍ അഞ്ചുറണ്‍സെടുത്തും പുറത്തായി. ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ 25 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. രോഹിത് ശര്‍മയും (52*), ജഡേജയു (24*) മാണ് ക്രീസില്‍. ഇംഗ്ലണ്ടിനായി മാര്‍ക്‌‌വുഡ് രണ്ട് വിക്കറ്റ് വീഴ്ത്തി. 

No comments