മൂന്നാം ടെസ്റ്റിനൊരുങ്ങി രാജ്കോട്ട്; അരങ്ങേറ്റത്തിന് യുവതാരങ്ങള്‍
രാജ്കോട്ടില്‍ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. വിരാട് കോലി, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ എന്നീ പ്രധാന താരങ്ങൾ ഇല്ലാതെയാണ് ഇന്ത്യ മൂന്നാം മത്സരത്തിന് ഇറങ്ങുന്നത്. പ്രധാന താരങ്ങളുടെ അഭാവത്തിൽ യുവതാരങ്ങളായ സർഫറാസ് ഖാൻ, രജത് പട്ടീദാർ, ധ്രുവ് ജുറൽ എന്നിവർക്ക് പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചേക്കും. കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങാതിരുന്ന വിക്കറ്റ് കീപ്പർ ബാറ്റർ കെ.എസ്. ഭരത്തിനെ പുറത്തിരുത്താനാണു സാധ്യത.
അതേസമയം, ട്വന്റി 20 ലോകകപ്പില്‍ രോഹിത് ശര്‍മ തന്നെ ഇന്ത്യയെ നയിക്കും. ഹര്‍ദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റനായി തുടരും. ഇന്നുതുടങ്ങുന്ന ഇന്ത്യ – ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന് വേദിയാകുന്ന രാജ്കോട്ട് സ്റ്റേഡിയത്തിന്റെ പുനര്‍നാമകരണ ചടങ്ങില്‍ ബിസിസിഐ സെക്രട്ടറി ജെയ് ഷായാണ് പ്രഖ്യാപനം നടത്തിയത്. മുംൈബ ഇന്ത്യന്‍സ് രോഹിത്തിന് പകരം ഹര്‍ദിക് പാണ്ഡ്യയെ നായകനായി നിയമിച്ചിരുന്നു. ഇതോടെ ട്വന്റി 20 ലോകകപ്പിലും ഹര്‍ദിക് ആയിരിക്കും നായകനെന്ന അഭ്യൂഹമുയര്‍ന്നിരുന്നു. ജൂണില്‍ കരീബിയന്‍ ദ്വീപുകളിലും അമേരിക്കയിലുമായാണ് ട്വന്റി 20 ലോകകപ്പ്

No comments