Breaking News

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇനി രണ്ടുനാള്‍; ക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹം

 


ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാന്‍ കാത്ത് ഭക്തലക്ഷങ്ങള്‍. നഗരത്തില്‍ പൊങ്കാല അടുപ്പുകള്‍ നിരന്നു തുടങ്ങി. പൊങ്കാലയ്ക്ക് വേണ്ടുന്ന സാധനങ്ങള്‍ വാങ്ങുന്നതിന്റേയും ബന്ധുജനങ്ങളെ സ്വീകരിക്കുന്നതിന്റേയും തിരക്കിലാണ് തലസ്ഥാനം. ഇഷ്ടവരദായിനിയായ ആറ്റുകാലമ്മയ്ക്ക് പൊങ്കാല നേദിക്കാന്‍ ഇനി രണ്ടുനാളത്തെ കാത്തിരിപ്പ് മാത്രം. ക്ഷേത്രത്തിലേയ്ക്ക് ഭക്ത ജനങ്ങളുടെ ഒഴുക്ക്. നഗരത്തില്‍ പേരെഴുതി പൊങ്കാല അടുപ്പുകള്‍ക്ക് ഇടംപിടിച്ച് കഴിഞ്ഞു. കലവും കൊതുമ്പുമൊക്കെ വാങ്ങാനുളള തിരക്കാണെങ്ങും. പൊങ്കാലയ്ക്ക് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ക്ഷേത്ര ട്രെസ്ററ് ഭാരവാഹികള്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ 10. 30 നാണ് ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല. 2.30നാണ് പൊങ്കാല നിവേദ്യം.

No comments