കാസര്‍ഗോഡ് : ഹജ്ജ് സാങ്കേതിക പഠനക്ലാസിന്റെ ജില്ലാതല ഉദ്ഘാടനം ചെര്‍ക്കള കുവ്വത്തുല്‍ ഇസ്ലാം മദ്രസയില്‍ നടന്നു. സംസ്ഥാന ഹജ്ജ് കമ്മറ്റി മെമ്പര്‍ മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ജില്ലാ ഹജ്ജ് ഓര്‍ഗനൈസര്‍ സലിം മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ഹജ്ജ് ഫാക്കള്‍ട്ടി സൈനുദ്ദീന്‍ ക്ലാസിന് നേതൃത്വം നല്‍കി. ജമാത്ത് കമ്മിറ്റി പ്രസിഡണ്ട് അബ്ദുളള കുഞ്ഞി. സെക്രട്ടറി ഷാഫി, ഇസ്മായില്‍ തങ്ങള്‍, മുന്‍ ജില്ലാ പരിശീലകന്‍ അമാനുളള, അബ്ദുളള ഖാദര്‍ തെക്കില്‍, സത്താര്‍, ഹമീദ് ഹാജി, ഷൗക്കത്ത്, കെ.എം കുഞ്ഞി, ഡോ.റനഫ്, മൊയ്തു ഉസ്ദാത്,
സിറാജ് തെക്കില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Post Comment
No comments