Breaking News

ഇൻ്റർനാഷണൽ ചൈൽഡ് കാൻസർ ഡേ ആചരിച്ചു

 

കാസറഗോഡ്: ഐ എ പി കാസറഗോഡ് ജില്ലാ ഘടകം മലബാർ കാൻസർ സെൻ്ററുമായി ചേർന്ന് കാസറഗോഡ് ജനറൽ ആശുപത്രിയിൽ അന്തർദേശീയ ബാല കാൻസർ ദിനം ആചരിച്ചു.പരിപാടിയും ലീഫ് ലെറ്റ് വിതരണവും ജനറൽ ആശുപത്രി ഡപ്യൂട്ടി സൂപ്രണ്ടൻ്റ് ഡോ.ജമാൽ അഹ്മദ് എ ഉദ്ഘാടനം ചെയ്തു.ഐ എ പി കാസറഗോഡ് ഘടകം സെക്രട്ടറി ഡോ.നാരായണ നായിക് ബോധവൽക്കരണ ക്ലാസ്സ് നടത്തി.  ഷെൽജി സനിൽ  നന്ദി പറഞ്ഞു. സീ മെറ്റ് നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.കുട്ടികളിലെ അർബുദം തുടക്കത്തിൽ കണ്ടെത്തി ചികിൽസിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നടത്തി

No comments