ഉത്തര മലബാറിന്റെ ലോകകപ്പ് കാസർകോട്ട് വരുന്നു
കുമ്പള: കാസര്‍കോട്ടെ കായിക പ്രേമികളുടെ ആവേശം വാനോളം ഉയര്‍ത്താന്‍ ഉത്തര മലബാറിന്റെ ലോകകപ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കുമ്പള എഫ്.സി സ്‌പോര്‍ട്സ് കാര്‍ണിവല്‍ കാസര്‍കോട് വരുന്നു. 2024 ഏപ്രില്‍ 18 മുതല്‍ 28 വരെ വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കാര്‍ണിവല്‍ ഉത്തരകേരളത്തിന്റെയും ദക്ഷിണകര്‍ണാടകയുടെയും ചരിത്രത്തില്‍ ആദ്യത്തേതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇരുപതോളം കായിക താരങ്ങളെ തെരഞ്ഞെടുത്ത് അവര്‍ക്ക് ആവശ്യമായ മൂന്ന് വര്‍ഷത്തെ റസിഡന്‍ഷ്യല്‍ ഫുട്‌ബോള്‍ ക്യാംപ്, ഭക്ഷണം, താമസം,ഡിഗ്രി വിദ്യാഭ്യാസം,ഫുട്‌ബോള്‍ റഫറിങ് സര്‍ട്ടിഫിക്കേഷന്‍ എന്നീ സൗകര്യങ്ങളോടെ പുതിയ താരങ്ങളെ സൃഷ്ട്ടിച്ച് ജില്ലയുടെ കായിക മേഖലകളില്‍ വലിയ ഉയരം കീഴടക്കാനുള്ള നിതാന്ത പരിശ്രമത്തിന്റെ ഭാഗമായാണ് സ്‌പോര്‍ട്‌സ് കാര്‍ണിവല്‍ ഒരുക്കുന്നത്.
നമ്മുടെ നാട് കണ്ടും കേട്ടും പരിചയമില്ലാത്ത മത്സര ഇനങ്ങള്‍കുടി ഉള്‍പ്പെടുത്തിയ സ്‌പോര്‍ട് സ്‌കാര്‍ണിവല്‍ കായിക കേരളത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നായിരിക്കും.സ്‌കൂള്‍, കോളജ് തല കായിക മത്സരങ്ങള്‍,അണ്ടര്‍ ആം ക്രിക്കറ്റ്, ഓവര്‍ ആം ക്രിക്കറ്റ്, ഫുട്‌ബോള്‍, കബഡി,എംഎംഎ, ആം വ്രസ്റ്റ്‌ലിങ്, വോളിബോള്‍ എന്നീ മത്സരങ്ങള്‍ക്ക് പുറമേ അംഗപരിമി തരായ കുട്ടികള്‍ക്കുള്ള മത്സരം കാര്‍ണിവലിനെ വേറിട്ടതാക്കും. ബ്ലൈന്റ് ഫുട്‌ബോള്‍, വീല്‍ചെയറിലൂടെയുള്ള ബാസ്‌ക്കറ്റ്‌ബോള്‍ എന്നിവയാണ് ഇനങ്ങള്‍.കേരളത്തിനകത്തും പുറത്തുമുള്ള പ്ര മുഖ കായിക താരങ്ങളെ അണി നിരത്തിയായിരിക്കും സ്‌പോര്‍ട്‌സ് കാര്‍ണിവല്‍ ഒരുക്കുക.
മുന്ന് വര്‍ഷത്തിനകം ഐ.എസ്.എല്‍താരത്തെ സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യമാണ് പ്രധാനം. കാര്‍ ണിവലിന്റെ ഭാഗമായി കണ്‍സ്യൂമര്‍ സ്റ്റാളുകള്‍, കിഡ്‌സ് പാര്‍ക്ക്, കേരളത്തിന്റെ തനത് രുചികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭക്ഷ്യമേള, സിനിമാ താരങ്ങളുടെ നേതൃത്വത്തിലുള്ള കലാവിരുന്ന പവലിയനെ വേറിട്ടതാക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ അഷ്‌റഫ് കര്‍ള, ഇവന്റ് കോ-ഓഡിനേറ്റര്‍ ഇബ്രാഹീം കലീല്‍, പ്രോഗ്രാം കോ-ഓഡിനേറ്റര്‍ സുകുമാരന്‍ കുതിരപ്പാടി, പ്രോഗ്രാം ഷോ ഡയറക്ടര്‍ ഷൗക്കത്ത് ലുക്ക എന്നിവര്‍ സംബന്ധിച്ചു.
Post Comment
No comments