Breaking News

ആർത്തവ ശുചിത്വ ബോധവൽക്കരണ പരിപാടിയും മെൻസ്ട്രൽ കപ്പ് വിതരണവും നടത്തി.


കാഞ്ഞങ്ങാട്:
അജാനൂർ ഗ്രാമ പഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആർത്തവ ശുചിത്വ ബോധവൽക്കരണ പരിപാടിയും കൗമാരക്കാരായ പെൺകുട്ടികൾക്ക് മെൻസ്ട്രൽ കപ്പ് വിതരണവും നടത്തി. അജാനൂർ ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ഉമ്മർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഹംസ സി.എച്ച്, സ്കൂൾ പ്രിൻസിപ്പൽ സുധ ടീച്ചർ, പ്രധാന അധ്യാപകൻ
അസീസ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ രമ്യ മോഹൻ വിഷയാവതരണം നടത്തി. ബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്തു. അജാനൂർ കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ അനിൽകുമാർ സ്വാഗതവുംഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

No comments