Breaking News

മയക്കുവെടി വച്ചു പിടികൂടി പള്ളഞ്ചി വനത്തിൽ തുറന്നുവിട്ട കാട്ടുപോത്ത് ചത്തു


പള്ളഞ്ചി(ബേത്തൂർപ്പാറ)∙ മടിക്കൈയിൽ ജനവാസമേഖലയിൽ നിന്നു മയക്കു വെടിവെച്ചു പിടികൂടി പള്ളഞ്ചി വനത്തിൽ തുറന്നുവിട്ട കാട്ടുപോത്ത് ചത്തു. 2 ദിവസങ്ങളായി അവശനിലയിൽ കാണപ്പെട്ട കാട്ടുപോത്ത് ഇന്നലെ ഉച്ചയോടെയാണ് ചത്തത്. പള്ള‍ഞ്ചി പാലത്തിനോടു ചേർന്ന വനത്തിലാണ് ചത്തത്. ക്ഷീണിതനായി കാണപ്പെട്ട കാട്ടുപോത്തിനു വനപാലകർ വെള്ളവും തീറ്റയും നൽകിയെങ്കിലും അൽപസമയത്തിനുള്ളിൽ മരണത്തിനു കീഴടങ്ങി. ബുധനാഴ്ച രാവിലെ മുതൽ പള്ളഞ്ചി മഹാഗണി തോട്ടത്തിലെ റോഡിൽ അവശനിലയിൽ കാട്ടുപോത്തിനെ കണ്ടിരുന്നു. വനപാലകർ എത്തി പടക്കം പൊട്ടിച്ചു കാട്ടിലേക്കു കയറ്റിയെങ്കിലും തിരിച്ചുവരികയായിരുന്നു. കുറ്റിക്കോൽ ഗവ. വെറ്ററിനറി കേന്ദ്രത്തിലെ ഡോ.ജയകൃഷ്ണൻ പോസ്റ്റ്മോർട്ടം നടത്തി. ജഡം കാട്ടിൽ തന്നെ കുഴിച്ചിട്ടു. ഡിഎഫ്ഒ കെ.അഷ്റഫ് അടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

No comments