ഡോ. വന്ദന ദാസ് കൊലക്കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജിയിൽ വിധി ഇന്ന്; സന്ദീപിന്റെ ഹർജിയിലും ഉത്തരവുണ്ടാകും Dr. Vandana Das murder case; Verdict on petition seeking CBI investigation today; There will be an order on Sandeep's petition as well
കൊച്ചി: ഡോ. വന്ദന ദാസ് കൊലക്കേസിൽ സിബിഐ അന്വേഷണം അവശ്യപ്പെട്ട് അച്ഛൻ മോഹൻദാസ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആണ് വിധി പറയുക. നിലവിലെ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും വീഴ്ച പറ്റിയ പോലീസുകാരെ സംരക്ഷിക്കാൻ ആണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി.
അതേസമയം സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് സർക്കാർ നിലപാട്. കേസിൽ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതി സന്ദീപ് നൽകിയ ഹർജിയിലും ഇന്ന് ഉത്തരവുണ്ടാകും.

No comments