“സ്വയം പ്രേരിത ചെറു കാലാവസ്‌ഥാ കേന്ദ്രം ഉദ്‌ഘാടനം ചെയ്തു” “Self-motivated Small Weather Center Inaugurated”
മഞ്ചേശ്വരം : കേരള കാർഷിക സർവ്വകലാശാല എക്സ്റ്റൻഷൻ ട്രെയിനിങ് സെന്റർ മഞ്ചേശ്വരത്തു സ്‌ഥാപിച്ച സ്വയം പ്രേരിത ചെറു കാലാവസ്‌ഥാ കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ കെ..ഇമ്പശേഖർ നിർവ്വഹിച്ചു. സമീപ വർഷങ്ങളിൽ കേരളത്തിൽ കാലംതെറ്റി വരുന്ന മഴക്കാലവും അതിനുശേഷം വരൾച്ചയും അനുഭവപ്പെടുന്നതായി നിരീക്ഷിച്ചിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ വിവരങ്ങൾ കൃത്യസമയത്ത് കർഷക സമൂഹത്തിന് ലഭ്യമല്ലാത്തതിനാൽ ഈ തീവ്ര സംഭവങ്ങൾ കൃഷിയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു . .കാലാവസ്ഥാ നിരീക്ഷണ ശൃംഖലയും പ്രവചന യൂണിറ്റും സ്ഥാപിക്കുന്നത് കർഷക സമൂഹത്തിലേക്ക് കാലാവസ്ഥാ വിവരങ്ങൾ ചലനാത്മകമായി പ്രചരിപ്പിക്കാൻ സഹായിക്കുമെന്നും അതുവഴി ഉൽപ്പാദനം മെച്ചപ്പെടുത്തുന്നതിനും നഷ്ടം കുറയ്ക്കുന്നതിനും കർഷകർക്ക് കഴിയുമെന്നും അദ്ദേഹം അഭിപ്രയപെട്ടു. കൃഷിയിലെ ഇത്തരം നൂതനാശയങ്ങളും, സാങ്കേതിക വിദ്യകളും ഉപയോഗിക്കുന്നതിൽ എക്സ്റ്റൻഷൻ ട്രെയിനിങ് സെന്റർ മഞ്ചേശ്വരത്തെ അദ്ദേഹം അഭിനന്ദിച്ചു.
വോർക്കാടി ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡന്റ് അബൂബക്കർ സിദ്ദിഖ് അധ്യക്ഷത വഹി ച്ചു. പഞ്ചായത്തു മെമ്പർ ഇബ്രാഹിം ധർമനഗർ കാർഷിക കോളേജ് അസിസ്റ്റന്റ് പ്രൊഫസർ, .മണികണ്ഠൻ എൻ. സംസാരിച്ചു. കർഷകർ, പഞ്ചായത്തംഗങ്ങൾ, തുടങ്ങിയവർ പങ്കെടുത്തു. എക്സ്റ്റൻഷൻ ട്രെയിനിങ് സെന്റർസ്‌ഥാപന മേധാവി ഡോ. ബാരിക്കാട് രമേശാ സ്വാഗതവും മഞ്ചേശ്വരം അസിസ്റ്റന്റ് പ്രൊഫസർ . അഖിൽ അജിത് നന്ദിയും പറഞ്ഞു.

No comments