Breaking News

കേരള അറബിക് മുൻഷീസ് അസോസിയേഷൻ 72-ാം സംസ്ഥാന സമ്മേളനം

കാസർഗോഡ് : കേരള അറബിക് മുൻഷീസ് അസോസിയേഷൻ 72-ാം സംസ്ഥാന സമ്മേളനം എൻ.എ .നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാസർകോഡ് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കണ്ണൂർ അബ്ദുല്ല മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി. എച്ച് മുഹമ്മദ് കോയ - ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം എ.കെ.എം. അഷ്റഫ് എം.എൽ.എ നിർവ്വഹിച്ചു. കാസർകോഡ് നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ ഖാദർ ബദ് രിയ, അഡ്വ. ഇബ്റാഹിം പള്ളങ്കോട്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബദറുൽ മുനീർ, അസീസ് കടപ്പുറം,സി.എ അബ്ദുള്ള കുഞ്ഞി ചാല, പി. ഹംസാ മദനി, കെ.എ. എം. ഏ സംസ്ഥാന പ്രസിഡന്റ് ഏ ഏ ജാഫർ, ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, ട്രഷറർ പി.പി. ഫിറോസ് , ഓർഗനൈസിങ് സെക്രട്ടറി ഇ.ഐ. സിറാജ് മദനി, എസ് ഹിഷാമുദ്ദീൻ, ഐ. എം. ഇ : മുജീബുള്ള , നബീൽ എസ്, പി.സി അബ്ദുല്ല, കെ. അബ്ദുൽ മജീദ്, അനസ് എം. അഷ്റഫ്, ജനറൽ കൺവീനർ സിറാജുദ്ദീൻ .എസ്.എം തുടങ്ങിയവർ പങ്കെടുത്തു. തുടർന്നു നടന്ന വിദ്യാഭ്യാസ സമ്മേളനം തദ്ദേശ സ്വയംഭരണ വകുപ്പ് മുൻമന്ത്രി സി.ടി. അഹമ്മദലി, കെ.എ.എം.ഏ സംസ്ഥാന പ്രസിഡന്റ് ഏ.ഏ. ജാഫർ അധ്യക്ഷത വഹിച്ചു. ഫോക് ലോർ അക്കാദമി അംഗം കെ.വി. കുഞ്ഞുരാമൻ, സയ്യിദ് ഹാദി തങ്ങൾ അൽ- മശ്ഹൂർ , സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, ഐ.എം.ഇ : കെ.മുജീബുള്ള , കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി ടി പ്രകാശൻ, കെ.എസ്.ടി.എം ജില്ലാ പ്രസിഡൻ്റ് ടി. ജഅഫർ , ഇടവം ഖാലിദ് കുഞ്ഞ്, അബ്ദുല്ലത്തീഫ് ബസ്മല, കെ.കെ.എസ്. ഫസൽ തങ്ങൾ, അനസ് എം. അഷ്റഫ്, ഇ. മുസ്തഫ,ഇ.ഐ. മുജീബ്, പി.പി. ഫിറോസ്, ജില്ലാ സെക്രട്ടറി മുഹമ്മദ് ഇർഷാദ് കെ. തുടങ്ങിയവർ പ്രസംഗിച്ചു. സി.എച്ച് അവാർഡ് എൻ.എ. നെല്ലിക്കുന്ന്, ശിഹാബ് തങ്ങൾ അവാർഡ് എൻ. ഏ അബൂബക്കർ ഹാജി, ഡോ. എം.എസ്. മൗലവി വാങ്ങി. ഭാഷാ സമ്മേളനം പ്രൊഫ. അബ്ദുൽ നിസാർ ഇ. ഉദ്ഘാടനം ചെയ്തു. മുഈനുദ്ദീൻ ഇംദാദി അധ്യക്ഷത വഹിച്ചു. കെ.എം. അബ്ദുൽ കരീം വിഷയാവതരണം നടത്തി. പി.എസ് അബ്ദുല്ലാ കുഞ്ഞി, അബ്ദുൽ റഊഫ് മദനി, അഫ്സൽ മുസിരിസി, എൻ. അബ്ദുൽ ഖാദർ, കല്ലമ്പലം നജീബ്, മുനീർ കിളിമാനൂർ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് നടന്ന വനിതാ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ഉദ്ഘാടനം ചെയ്തു. അഡ്വ. ജി. സിനി അധ്യക്ഷത വഹിച്ചു. കൗൺസിലിങ് സൈക്കോളജിസ്റ്റ് നസീറ നജീബ് വിഷയാവതരണം നടത്തി.സി. ഏ. സൈമ അഡ്വ. സമീറ ഫൈസൽ, സുഫൈജ അബൂബക്കർ, അഡ്വ. സരിത എന്നിവർ പ്രസംഗിച്ചു.

No comments