ലോക്സഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസ് കേന്ദ്ര കമ്മിറ്റി ഇന്ന് ചേരും
ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനിരിക്കെ സ്ഥാനാർഥി നിർണയത്തിനായി കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഇന്ന് ചേരും. ആറുമണിക്ക് എഐസിസി ആസ്ഥാനത്താണ് യോഗം. കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സ്ഥാനാർഥി നിർണയമാണ് ഇന്ന് നടക്കുക. കാര്യമായ തർക്കങ്ങൾ ഇല്ലാത്തതിനാൽ കേരളത്തിലെ മുഴുവൻ സ്ഥാനാർഥികളെയും ഉടന്‍ പ്രഖ്യാപിച്ചേക്കും.
വയനാട്, കണ്ണൂർ, ആലപ്പുഴ സീറ്റുകളിലാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. വയനാട് രാഹുൽ ഗാന്ധി തന്നെ മത്സരിക്കും. കണ്ണൂരിൽ മത്സരിക്കാൻ തയ്യാറാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഹൈക്കമാൻ്റിനെ അറിയിച്ചിട്ടുണ്ട്. ആലപ്പുഴ മണ്ഡലത്തിൽ കെസി വേണുഗോപാൽ മത്സരിക്കണമെന്നാണ് നേതൃത്വം ആവശ്യപ്പെടുന്നതെങ്കിലും മുസ്‌ലിം പ്രാതിനിധ്യം പരിഗണിക്കുമ്പോൾ ഷാനിമോൾ ഉസ്മാനിലേക്ക് സ്ഥാനാർഥിത്വം എത്തിയേക്കാം.
No comments