Breaking News

ജില്ലയിൽ നൈബർഹുഡ് യൂത്ത് പാർലിമെൻ്റ് സംഘടിപ്പിച്ചു; മോക്ക് പാർലിമെൻ്റ് അവതരിപ്പിച്ച് വിദ്യാർത്ഥികൾ

 

കാസർകോട് : നെഹ്‌റു യുവകേന്ദ്രയുടെയും നാഷണല്‍ സര്‍വീസ്സ്കീം നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജ് കാഞ്ഞങ്ങാടിന്റെയും ആഭിമുഖ്യത്തില്‍ ജില്ലാ തല നൈബർഹുഡ് യൂത്ത് പാർലിമെൻ്റ് പരിപാടി സംഘടിപ്പിച്ചു. കാസർകോട് അസിസ്റ്റന്റ് കളക്ടർ ദിലീപ് കെ കൈനിക്കര യൂത്ത് പാർലിമെൻ്റ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ മതേതരത്വവും ഐക്യവും നിലനിർത്താൻ നെഹ്റു യുവ കെന്ദ്രയുടെയും എൻഎസ്എസ് ൻ്റെയും പ്രവർത്തനവും മാതൃകാപരമാണ്. രാജ്യത്തെ കുറിച്ചും ജൂഡിഷ്യറി, ലെജിസ്ലേറ്റീവ്, എക്സിക്യൂട്ടീവ് എന്നിവയെ കുറിച്ച് വിദ്യാർത്ഥികൾ കൃത്യതയോടെ അറിഞ്ഞിരിക്കണം. ഭരണഘടനയെ കുറിച്ചും ലോകസഭ , രാജ്യസഭ എന്നിവയുടെ പ്രവർത്തനത്തെ കുറിച്ചും അറിയാൻ യൂത്ത് പാർലിമെൻ്റ് ഏറെ സഹായകരമാണെന്നും ഉദ്ഘാടനം ചെയ്തു കൊണ്ട് അസിസ്റ്റന്റ് കളക്ടർ പറഞ്ഞു.

യുവാക്കൾക്ക് അവരുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാൻ വേദിയൊരുക്കാൻ ലക്ഷ്യമിട്ടാണ് യൂത്ത് പാർലിമെൻ്റ് സംഘടിപ്പിച്ചത്. ജില്ലയിലെ എൻവൈകെയുടെയും നെഹ്‌റു കോളേജ്, സി കെ നായർ കോളേജ്, ഗവണ്മെന്റ് കോളേജ് കരിന്തളം, മുന്നാട് പീപ്ലസ് കോഓപ്പറേറ്റീവ് കോളേജ് എൻഎസ്എസ് യൂണിറ്റ് വോളണ്ടിയർമാരും ,സെൻട്രൽ യൂണിവേഴ്സിറ്റി, പടന്നകാട് അഗ്രിക്കള്ച്ചർ കോളേജിൽ നിന്നും 400 ഓളം വളണ്ടിയേഴ്സാണ് യൂത്ത് പാർലിമെന്റിൽ പങ്കെടുത്തത്. പാർലിമെൻ്റ് മാതൃകയിൽ വളണ്ടിയേഴ്സിൽ നിന്ന് സ്പീക്കർ, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, കേന്ദ്ര മന്ത്രിമാർ, എം.പിമാർ എന്നിവരെ തെരഞ്ഞെടുത്ത് മോക്ക് പാർലിമെൻ്റ് അവതരിപ്പിച്ചു. 

നെഹ്‌റു കോളേജിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ ഡോക്ടർ കെ. വി മുരളി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ദേശിയ യൂത്ത് പാർലമെന്റിൽ കേരളത്തെ പ്രധിനീകരിക്കുന്ന കാസിസ് മുകേഷിനെ ആദ്ധരിച്ചു. മികച്ച പാർലിമെന്ററിനായി തിരഞ്ഞെടുത്ത ആകാശ് , മുരളി കൃഷ്ണ, എ.കെ അഭിനവ് , അഹല്യ സജീവ് എന്നിവർക് പുരസ്‌കാരം സമ്മാനിച്ചു .

 ജില്ലാ. ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ, നെഹ്‌റു കോളേജ് എൻ എസ് എസ് കോർഡിനേറ്റർസ് വിജയ കുമാർ, ഡോ. വിനീഷ് കുമാർ, എ.സുമലത, യൂണിയൻ ചെയർമാൻ ഗോകുൽ, ജൂനിയർ സുപ്രണ്ട് ബാലഗോപാലൻ എന്നിവർ സംസാരിച്ചു. ജില്ലാ യൂത്ത് ഓഫീസർ പി.അഖിൽ സ്വാഗതവും നാഷണൽ യൂത്ത് വോളണ്ടിയർ സനൂജ നന്ദിയും പറഞ്ഞു.

പരിപാടിയിൽ അഡ്വ . ഹസക്കുട്ടി, അസിസ്റ്റന്റ് പ്രൊഫസർ ലിസ് ജെ കാപ്പൻ, ട്രൈനെർ നിർമൽ കുമാർ എന്നിവർ "ന്യൂ ഇന്ത്യ ഇനിഷ്യറ്റീവ്സ് ", മില്ലെറ്റസ്‌ ഫോർ ലൈഫ്, പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ് ആൻഡ് ലീഡർഷിപ് എന്ന വിഷയങ്ങളിൽ ക്ലാസുകൾക് നേതൃത്വം നൽകി . എൻ എസ് എസ് ജില്ലാ കോർഡിനേറ്റർ വിജയ കുമാർ മോക്ക് പാർലിമെൻ്റ് സെഷന് നേതൃത്വം നൽകി.

No comments