വിദ്യാർത്ഥികളുടെ കശാപ്പുശാലകളായി എസ്എഫ്ഐ ക്യാമ്പസുകളെ മാറ്റി : കെഎസ് യു
കാസർഗോഡ് : പൂകോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥിന്റെ കൊലപാതകം പരിഷ്കൃത സമൂഹത്തിൽ കേട്ടുകേൾവിയില്ലാത്തതാണെന്നും ക്യാമ്പസുകളിൽ വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ SFI യെ നിരോധിക്കണമെന്നും KSU ആവശ്യപ്പെട്ടു. KSU കാസർഗോഡ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർഗോഡ് നഗരത്തിൽ വിദ്യാർത്ഥികൾ പ്രതീകാത്മകമായി തൂക്ക് കയർ കഴുത്തിലിട്ട് പ്രതിഷേധിച്ചു. പ്രസ്തുത പരിപാടി DCC പ്രസിഡണ്ട് പി കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. KSU ജില്ല പ്രസിഡണ്ട് അഡ്വ ജവാദ് പുത്തൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി പ്രവാസ് ഉണ്ണിയാടൻ, ജില്ല വൈസ് പ്രസിഡന്റുമാരായ അനുരാഗ് കാനത്തൂർ, അശ്വിൻ കമ്പല്ലൂർ, സാദിക് അഡൂർ, ജന. സെക്രട്ടറിമാരായ കീർത്തന,വിഷ്ണു.വി.എൻ, ആശിഷ്,കാശിനാഥ്, സെക്രട്ടറിമാരായ സാന്ദ്ര. വി. എം,ജിഷ്ണു, അജിൽ,സാബിത്ത്, അഭിനവ്, തൃക്കരിപ്പൂർ ബ്ളോക്ക് പ്രസിഡന്റ് വെെഷ്ണവ്നാഥ്,ആദർശ്, വിഷ്ണുനാഥ്, അതുൽ വിജയ്, ശിവരൂപ്,അഭിഷേക്എന്നിവർ പങ്കെടുത്തു.
പരിപാടിയിൽ ജില്ല ജനറൽ സെക്രട്ടറി ശബരിനാഥ് കോടോത്ത് സ്വാഗതവും, ജില്ല ജനറൽ സെക്രട്ടറി നൂഹ്മാൻ പള്ളംകോട് നന്ദിയും പറഞ്ഞു.

No comments