അംഗഡിമൊഗര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്തു
കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പുത്തിഗെ ഗ്രാമപഞ്ചായത്തിലെ അംഗഡിമൊഗര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം സംസ്ഥാന ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. എ.കെ.എം അഷ്റഫ് എം.എല്‍.എ അദ്ധ്യക്ഷതവഹിച്ചു. പുത്തിഗെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയന്തി ഗണേഷ്, ജില്ലാ പഞ്ചായത്ത് അംഗം നാരായണ നായ്ക്ക്, പുത്തിഗെ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എച്ച്.അബ്ദുള്‍ മജീദ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാലക്ഷ റായ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.അനിത, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ചന്ദ്രാവതി, പുത്തിഗെ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗംഗാദാര, വൈ.ശാന്തി, ആസിഫ് അലി, കാവ്യശ്രീ, ജനാര്‍ദന പൂജാരി, അനിതശ്രീ, ജയന്തി മുക്കാരികണ്ടം, എസ്.ആര്‍.കേശവ, പ്രേമ എസ്.റൈ, പുത്തിഗെ എഫ്.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ സി.എച്ച്.ഗോപാലകൃഷ്ണ, പുത്തിഗെ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ജെ.അരുണ, സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് എം.പി. നൗഷാദലി, പി. ഇബ്രാഹിം കട്ടത്തടുക്ക, മനു പുത്തിഗെ, അബ്ദുല്ല കണ്ടത്തില്‍, സുലൈമാന്‍ ഊജംപദവ്, എസ്.നാരായണ മുഗു എന്നിവര്‍ സംസാരിച്ചു. പുത്തിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുബ്ബണ്ണ ആള്‍വ സ്വാഗതവും അംഗഡിമൊഗര്‍ എഫ്.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ എം.എന്‍.സന്ധ്യ നന്ദിയും പറഞ്ഞു.
Post Comment
No comments