Breaking News

മത്സ്യഫെഡ് മത്സ്യത്തൊഴിലാളി ഗ്രൂപ്പ് വ്യക്തിഗത അപകട ഇന്‍ഷൂറന്‍സ്: ധനസഹായം വിതരണവും പദ്ധതി വിശദീകരണവും നടത്തി


കസബ : മത്സ്യഫെഡിന്റെ കീഴിലുള്ള കോട്ടിക്കുളം-കസബ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിലെ അംഗവും സജീവ മത്സ്യത്തൊഴിലാളിയുമായിരുന്ന കാസര്‍കോട് അടുക്കത്തുബയല്‍ ബീച്ചിലെ രജീഷ്, കഴിഞ്ഞ വർഷം ജൂലൈ 9ന് മത്സ്യബന്ധനത്തിനിടയില്‍ മൊഗ്രാല്‍ പുത്തൂരിലുളള കുളത്തില്‍ മുങ്ങി മരിച്ചതിനെ തുടര്‍ന്ന് കുടുംബത്തിന് മത്സ്യത്തൊഴിലാളി അപകട ഇന്‍ഷൂറന്‍സ് പദ്ധതി പ്രകാരം അവകാശിയായ അമ്മ ശോഭയ്ക്ക് 10,00,000 (പത്ത് ലക്ഷം രൂപ) ധനസഹായ വിതരണം നടത്തി.

മത്സ്യഫെഡ് ബോര്‍ഡ് മെമ്പര്‍ വി.വി രമേശന്‍ തുക വിതരണം ചെയ്തു. കസബ കടപ്പുറത്തുള്ള ശ്രീ കുറുംബ അമ്പല പരിസരത്ത് നടന്ന യോഗത്തില്‍ മത്സ്യഫെഡ് പ്രോജക്ട് ഓഫീസര്‍ സുധിന്‍ സുരേഷ് മത്സ്യഫെഡ് നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി അപകട ഇന്‍ഷൂറന്‍സ് 2024-25 പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി . വി.വി. രമേശൻ അധ്യക്ഷതവഹിച്ചു. യോഗത്തില്‍ കോട്ടിക്കുളം-കസബ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം പ്രസിഡണ്ട് ആര്‍.ഗംഗാധരന്‍, കാസര്‍കോട് മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാരായ ഉമ, രജനി, കോട്ടിക്കുളം- കസബ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ഭരണ സമിതി അംഗങ്ങളായ നാരായണന്‍, ശൈലജ എന്നിവര്‍ സംസാരിച്ചു. മത്സ്യഫെഡ് ജില്ലാ മാനേജര്‍ കെ.സുജ സ്വാഗതവും മത്സ്യഫെഡ് അക്കൗണ്ടന്റ് സി.എച്ച്.ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.

No comments