മടിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രം നവീകരണം : ധന സമാഹരണ ഉദ്ഘാടനം നടന്നു.
കാഞ്ഞങ്ങാട് : ചരിത്രപ്രസിദ്ധമായ മടിയൻകൂലോം ക്ഷേത്രപാലക ക്ഷേത്രത്തിൽ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. നവീകരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക കണ്ടെത്തുന്നതിന് വേണ്ടിയുള്ള ധന സമാഹരണത്തിന്റെ ഉദ്ഘാടനം ക്ഷേത്രത്തിൽ വച്ച് നടന്നു. നായരച്ഛo വീട് തറവാട് കമ്മിറ്റിയുടെ വകയായുള്ള ആദ്യ തുക മൂലച്ചേരി നായരച്ഛൻ കുഞ്ഞികൃഷ്ണൻ നായരച്ഛനിൽ നിന്നും നവീകരണ കമ്മിറ്റി ചെയർമാൻ കെ. വേണുഗോപാലൻ നമ്പ്യാർ ഏറ്റുവാങ്ങി. അജാനൂർ കുറുമ്പ ഭഗവതി ക്ഷേത്രം കമ്മറ്റി വകയായുള്ള തുകയും ധനസമാഹരണ ഉദ്ഘാടന ചടങ്ങിൽ ഏറ്റുവാങ്ങി. മടിയൻ നായരച്ഛൻ കുഞ്ഞിക്കണ്ണൻ നായരച്ഛൻ, നവീകരണ കമ്മിറ്റി വൈസ് ചെയർമാൻമാരായ പി,ദിവാകരൻ നായർ,
വി. കമ്മാരൻ, തോക്കാനം ഗോപാലൻ എൻ.വി.തമ്പാൻ നായർ, ട്രസ്റ്റി ബോർഡ് മെമ്പർമാരായ വി.നാരായണൻ,കെ.വി.അശോകൻ, എൻ. വി. ബേബി രാജ്, പൊതുപ്രവർത്തകരായ ഏ.ദാമോദരൻ,സി.വി.സുരേഷ്, വിവിധ കഴക പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ വി. എം. ജയദേവൻ സ്വാഗതവും ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ പി.വിജയൻ നന്ദിയും പറഞ്ഞു. വിവിധ സബ് കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും മറ്റ് ഭക്തജനങ്ങളും ചടങ്ങിൽ സംബന്ധിച്ചു.

No comments