സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട് : ഹോസ്ദുർഗ് ജനമൈത്രി പോലീസ് കരുവളം ശബരി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ വനിതകൾക്കായി സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു. കരുവളം ശബരി ക്ലബ്ബിൽ നടന്ന പരിശീലനം ഇൻസ്‌പെക്ടർ എം പി ആസാദ് ഉദ്ഘാടനം ചെയ്തു. ജനമൈത്രി ബീറ്റ് പോലീസ് ഓഫീസർ ടി വി പ്രമോദ്, ക്ലബ്ബ് സെക്രട്ടറി ടി വി സുനിൽ എന്നിവർ സംസാരിച്ചു. പരിശീലന പരിപാടിക്ക് അസിസ്റ്റന്റ് സബ്ബ് ഇൻസ്‌പെക്ടർ സജിത, സിവിൽ പോലീസ് ഓഫീസർമാരായ പ്രസീത, രമ്യ, ഗീഷ്മ എന്നിവർ നേതൃത്വം നൽകി. ക്ലബ്ബ് പരിധിയിലെ വിദ്യാർത്ഥിനികളും സ്ത്രീകളും പരിശീലന ക്യാമ്പിൽ പങ്കെടുത്തു

No comments