വെന്തുരുകി പാലക്കാട്; ദാഹം തീര്‍ക്കാന്‍ കാടിറങ്ങി വന്യമൃഗങ്ങള്‍; ഭീതിയോടെ നാട്ടുകാര്‍
ചൂട് സഹിക്കവയ്യാതെ കാട് വിട്ട് നാട്ടിലേക്കിറങ്ങി വന്യമൃഗങ്ങള്‍. ആനയും മാനും മ്ലാവുമെല്ലാം പാലക്കാടന്‍ ചൂടിനെ അതിജീവിക്കാന്‍ വെള്ളം തേടി ജനവാസമേഖലയിലേക്ക് ഇറങ്ങുകയാണ്. വളര്‍ത്തുമൃഗങ്ങള്‍ കനത്ത ചൂടില്‍ തളര്‍ന്ന് വീഴുന്നത് ക്ഷീരകര്‍ഷകര്‍ക്കും പ്രതിസന്ധിയാണ്.
ദാഹജലം തേടി നാട്ടിലേക്കിറങ്ങുന്നവരുടെ എണ്ണം കൂടുകയാണ്. നാട്ടിലുള്ളവരുടെ അവസ്ഥയും വ്യത്യസ്തമല്ല. അല്ലെങ്കില്‍ത്തന്നെ മൃഗങ്ങള്‍ കൂടുതലായി നാട്ടിലേക്കിറങ്ങുകയാണ്. ഇപ്പോള്‍ വനം ഇങ്ങനെ കത്തുന്നത് കാണുമ്പോള്‍ പേടിയുണ്ട്. കാട് കത്തുമ്പോള്‍ മൃഗങ്ങള്‍ നാട്ടിലേക്കിറങ്ങാനുള്ള സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ ഭീതിയോടെ പറയുന്നു.
കൊമ്പനും പിടിയും കുട്ടികളുമെല്ലാം വനാതിര്‍ത്തി വിട്ട് താഴേക്കിറങ്ങി തുടങ്ങി. ചോല തേടിയുള്ള വരവില്‍ ചെളിവെള്ളമാണെങ്കിലും കുടിച്ച് മടങ്ങാന്‍. ഈ കാഴ്ചകള്‍ ആശ്വാസത്തിന്റേതല്ല ആശങ്കയുടേതാണ്. പൊരിവെയിലില്‍ പിടിച്ച് നില്‍ക്കാനാവാതെ വനംവിട്ടിറങ്ങുന്നവര്‍ ഉള്ളിലുണ്ടാക്കുന്ന ആന്തലും ചില്ലറയല്ല. കാട് കത്തുമ്പോള്‍ നാട്ടിലേക്കിറങ്ങുന്ന വന്യമൃഗങ്ങള്‍ തിരികെ കാട് കയറാന്‍ ഏറെ നാള്‍ വേണ്ടിവരുമെന്ന് വനംവകുപ്പ്. ഇത് മനുഷ്യ മൃഗ സംഘര്‍ഷങ്ങള്‍ കൂടുന്നതിന് കാരണമാവും. മഴ പെയ്ത് മണ്ണും മനസും കുളിര്‍ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ഒരേസ്വരത്തില്‍ സകലരും പറയുമ്പോഴും സൂര്യന്‍ ഉച്ചസ്ഥായിയില്‍ തന്നെയാണ്.
Post Comment
No comments