പൾസ് പോളിയോ ഉൽഘാടനം കാസർഗോഡ് മുൻസിപ്പൽ ചെയർമാൻ ശ്രീ അബ്ബാസ് ബീഗം നിർവഹിച്ചു.
കാസർഗോഡ്: പൾസ് പോളിയോ തുള്ളി മരുന്ന് വിതരണത്തിൻ്റെ കാസറഗോഡ് മുൻസിപ്പൽ തല വിതരണ ഉൽഘാടനം കാസറഗോഡ് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം നിർ വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ശ്രീ ഖാലിദ് പച്ചക്കാട് അദ്ധ്യക്ഷത വഹിച്ചു. ജനറൽ ആശുപത്രി ഡപ്യൂട്ടി സൂപ്രണ്ടൻ്റ് ഡോ.ജമാൽ അഹ്മദ് എ സ്വാഗതം പറഞ്ഞു 'കാസറഗോഡ് ഐ എം എ ഘടകം പ്രസിഡൻ്റ് ഡോ.ജിതേന്ദ്ര റൈ ,പി എച് എൻ ശ്രീമതി ജലജ, ജെ എച്ച് ഐ ശ്രീജിത്ത് എം വി എന്നിവർ സംസാരിച്ചു. കാസറഗോഡ് നഗരസഭയിലെ അഞ്ച് വയസ്സിന് താഴെയുള്ള 3976 കുട്ടികൾക്ക് വേണ്ടി പോളിയോ തുള്ളി മരുന്ന് കൊടുക്കാൻ വിവിധ സ്ഥലങ്ങളിലായി 54 ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കാരായ കുട്ടികൾക്ക് വേണ്ടി റയിൽവേ സ്റ്റേഷൻ, കെ എസ് ആർ ടി സി ബസ്റ്റാൻഡ്: പുതിയ ബസ്റ്റാൻ്റ് .പഴയ ബസ്റ്റാൻ്റ് എന്നിവിടങ്ങളിൽ ട്രാൻസിസ്റ്റ് ബൂത്തും തയ്യാറാക്കിയിട്ടുണ്ട്.

No comments