അമ്മയില്‍ ഉടന്‍ ശുദ്ധികലശം; മോഹന്‍ലാല്‍ അടക്കം ഭാരവാഹികള്‍ ഒന്നടങ്കം സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന
തിരുവനന്തപുരം: സിദ്ദിഖ് സ്ഥാനമൊഴിയുകയും മുകേഷ് എംഎല്‍എയുടെ വീട്ടിലേക്ക് മഹിളാ കോണ്‍ഗ്രസും ബി.ജെ.പിയും മാര്‍ച്ച് നടത്തുകയും ചെയ്തതോടെ മോഹന്‍ലാലടക്കം അമ്മയുടെ ഭാരവാഹികള്‍ ഒന്നടങ്കംസ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന.അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് ഉടന്‍ നടന്നേക്കും. ജഗദീഷായിരിക്കും പുതിയ ജനറല്‍ സെക്രട്ടറി ആവുകയെന്ന് സംസാരമുണ്ട്. അതേസമയം പ്രസിഡന്റ് സ്ഥാനം മോഹന്‍ലാല്‍ രാജിവയ്ക്കുമോ എന്നതിലും ആശങ്കയുണ്ട്. വനിതാ അംഗം സംഘടനയുടെ പ്രസിഡന്റായേക്കുമെന്നും സംസാരമുണ്ട്. അങ്ങനെയായാല്‍ സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായി ആയിരിക്കും വനിതാ അംഗം പ്രസിഡന്റ് സ്ഥാനത്തെത്തുക. സംഘടനയില്‍നിന്നും പുറത്തു പോയവരെ മടക്കി കൊണ്ടു വരാനും ശ്രമം നടക്കുന്നുണ്ട്. ഇതിനിടയില്‍ സര്‍ക്കാര്‍ സിനിമാ കോണ്‍ക്ലേവ്നവംബറില്‍ കൊച്ചിയില്‍ നടത്താന്‍ തീരുമാനിച്ചതായി അറിയുന്നു. 2 കോടി രൂപയാണ് ഇതിനായി പാസാക്കിയിരിക്കുന്നത്. 400 പേരെ പങ്കെടുപ്പിക്കും. എന്നാല്‍ ആരോപണ വിധേയരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കോണ്‍ക്ലേവ് തടയുമെന്ന് പ്രതിപക്ഷ നേതാവ് മുന്നറിയിച്ചിട്ടുണ്ട്.

No comments