ബാങ്കോട് കരിപ്പടി തങ്ങൾ ആണ്ട്നേർച്ച* ആഗസ്റ്റ് 27 തുടക്കം
ബാങ്കോട് :വർഷത്തിൽ ഒരിക്കൽ നടത്തിവരാറുള്ള സയ്യിദിനാ സൈനുൽ ആബിദ് കരിപ്പടി തങ്ങളുടെ ആണ്ടുനേർച്ച വിപുലമായ രീതിയിൽ നടത്തുവാൻ ഖുവാരി മസ്ജിദ് മഹല്ല് കമ്മിറ്റി യോഗം തീരുമാനിച്ചു
ഓഗസ്റ്റ് മാസം 27.28.29
(ചൊവ്വ ബുദ്ധൻ വ്യാഴം)
തീയതികളിലായി നടത്തപ്പെടും പരിപാടിയുടെ ഭാഗമായി പതാക ഉയർത്തൽ- കൂട്ടപ്രാർത്ഥന- - സ്വലാത്ത്മജിലിസ് - മൗലൂദ് പാരായണം.-ഖത്തമൽ ഖുർആൻ- അന്നദാന വിതരണം എന്നിവ നടക്കും പരിപാടിയുടെ വിജയത്തിനായി ഒരുക്കങ്ങൾ നടത്തുവാൻ പ്രസിഡൻറ് സി എ അബ്ദുറസാഖ് ഹാജിയുടെ അധ്യക്ഷതയിൽ നടന്ന യോഗം തീരുമാനിച്ചു
മതപ്രഭാഷണ വേദിയിലെ പ്രമുഖ പണ്ഡിതന്മാരെ കൊണ്ടുവരും
സുലൈമാൻ ഹാജി. ബാങ്കോട് -എസ് എസ് ഹംസ -അഹമ്മദ് ഭാഷ ലത്തീഫ് ബാങ്കോട് -യൂനുസ് തളങ്കര - ഇക്ബാൽ ബാങ്കോട് -സിപി ശംസു - ടി എ മുഹമ്മദ് കുഞ്ഞി -ടി സുലൈമാൻ - ഫവാസ് ബാങ്കോട് - ഇസ്മയിൽ ഇച്ചു -നാസർ ബാങ്കോട്- സജീർ ബാങ്കോട് -നബീൽ മോട്ടു -സയ്യിദ് മൗലവി എന്നിവർ സംസാരിച്ചു ഇമാം ഉവൈസ് മന്നാനി പ്രാർത്ഥന നടത്തി
ഹനിഫ് പള്ളിക്കാൽ സ്വാഗതവും പി യു അഹമ്മദ് നന്ദിയും പറഞ്ഞു
No comments