കേരളത്തിൽ കാർഷികമേലെയിൽ 2390 കോടിയുടെ ലോകബാങ്ക് പദ്ധതിയ്ക്ക് ഈ വർഷം തുടക്കം കുറിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു.
1680 കോടി രൂപ ലോകബാങ്ക് വിഹിതമായി ലഭിക്കും. ഇത്രയും തുക ലോക ബാങ്ക് വിഹിതമായി സംസ്ഥാനത്തിൻ്റെ കാർഷികമേഖലക്ക് ലഭിക്കുകയാണ്. പ്രാഥമിക ദ്വിതീയ കാർഷിക വളർച്ചയ്ക്കും കാർഷിക വാണിജ്യ മേഖലയെ ശക്തിപ്പെടുത്താനും ഈ തുക വിനിയോഗിക്കും. മുളിയാറിൽ കേരള പ്ലാൻ്റേഷൻ കോർപറേഷൻ കാസർകോട് കാഷ്യു എസ്റ്റേറ്റിൽ നിർമ്മിച്ചകശുമാങ്ങ പഴച്ചാർ സംസ്കരണ ഫാക്ടറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കൃഷിവകുപ്പ് മന്ത്രി ' കാർഷിക മേഖലയിൽ കാലാനുസൃതമായ മാറ്റം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു ലോകബാങ്ക് സഹായം ലഭിച്ചാൽ അതിൻറെ വിഹിതം പ്ലാൻ്റേഷൻ കോർപ്പറേഷനും കൂടി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
ജീവനക്കാരുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും പ്രതിസന്ധി തരണം ചെയ്യുന്നതിനും പി സി കെയ്ക്ക് സർക്കാർ സാധ്യമായ സഹായം നൽകുന്നതാണെന്ന് മന്ത്രി പറഞ്ഞു
No comments