Breaking News

പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകളുടെ സാന്ത്വന പ്രവർത്തനങ്ങൾ മാതൃകയാകുന്നു.


 

മൊഗ്രാൽ പുത്തൂർ : സ്കൂൾ പൂർവ്വ വിദ്യാർത്ഥികളുടെ വിവിധ കൂട്ടായ്മകൾ സംഘടിപ്പിക്കുന്ന സ്നേഹ സംഗമത്തിൻ്റെ   ഭാഗമായി നടത്തുന്ന സാന്ത്വന - കാരുണ്യ പ്രവർത്തനങ്ങൾ മാതൃകയാകുന്നു. മൊഗ്രാൽ പുത്തൂർ ഗവ: ഹയർസെക്കണ്ടറി  സ്കൂളിലെ ഫ്ലസ് ടു - എസ് എസ് എൽ സി ബാച്ചുകളാണ് ഓർമ്മയുടെ തിരുമുറ്റത്തേക്ക് വിവിധ പരിപാടികളുമായി കടന്നു വരുന്നത്. അതോടനുബന്ധിച്ചാണ് കാരുണ്യ പ്രവർത്തനങ്ങൾ. 2003 -2004 എസ് എസ്  എൽ സി കൂട്ടായ്മ പാവപ്പെട്ട രോഗികൾക്കായി വിവിധ സഹായങ്ങൾ നൽകി.ഓർമ്മകൾ ചെയ്യുമ്പോൾ എന്ന പരിപാടിയുടെ ഭാഗമായിട്ടാണ് സഹായ വിതരണം. സാമൂഹ്യ - ആരോഗ്യ പ്രവർത്തകൻ മാഹിൻ കുന്നിലിന് പ്രവർത്തകർ സഹായം കൈമാറി.റിസുവാൻ കുന്നിൽ, ജാബിർ കുന്നിൽ,

മനാഫ്, അസ്ഹർ, റൗഫ്, മുഫ്സർ, റഹീം, ഫൈസൽ, അബിദ , റിഷാന, നജാത്ത് തുടങ്ങിയവർ സംബന്ധിച്ചു.

No comments