കാസർകോടും, മലപ്പുറവുമാണ് ഏറ്റവും മോശപ്പെട്ട ഉദ്യോഗസ്ഥരെ വിടുന്ന സ്ഥലം' ജനങ്ങൾ ഇടപെടണം,പ്രതികരണ ശേഷിയില്ലാത്ത യുവാക്കളാണ് കാസർകോട്ടെന്ന് പി വി അൻവർ*
കാസറഗോഡ് : പി.വി അന്‍വര്‍ എംഎല്‍എ-ക്ക് കാസര്‍കോഡ് റെയില്‍വെ സ്റ്റേഷനില്‍ വന്‍ വരവേല്‍പ്പ്. അകത്തും പുറത്തുമായി ഓട്ടോ തൊഴിലാളികള്‍ അടക്കമുള്ള വലിയ ജനക്കൂട്ടം നേതാവിനെ സ്വീകരിക്കാന്‍ കാത്ത് നിന്നിരുന്നു.
കാസർകോടും, മലപ്പുറവുമാണ് ഏറ്റവും മോശപ്പെട്ട ഉദ്യോഗസ്ഥരെ വിടുന്ന സ്ഥലമെന്നും അൻവർ പറഞ്ഞു,ജനങ്ങൾ പ്രതികരിക്കണമെന്നും ഇവിടെ ആൺ കുട്ടികൾ ഇല്ലെയെന്നും പ്രതികരണ ശേഷിയില്ലാത്ത യുവാക്കളാണ് കാസർകോട്ടെതെന്നും പി വി അൻവർ പറഞ്ഞു,
എത്ര കൊലപാതകങ്ങളാണ് പതിനഞ്ചു വർഷതിനിടെ ഇവിടെ നടന്നത്, ഒരു മത പണ്ഡിതൻ,
റിയാസ് മൗലവി കൊലക്കേസ് എന്തെ തെളിയിക്കാനാവാത്തത്, ഇവിടത്തെ ജനങ്ങൾ ഒന്നിനും കഴിവില്ലാത്ത വരും പ്രതികരണ ശേഷിയില്ലാത്തതുമാണ് കാരണം
ഇവിടത്തുകാർക്ക് മന്തിയും കഴിച്ച് ഇരുന്നാൽ മതിയെന്നും അൻവർ,
ഓട്ടോറിക്ഷ വിട്ട് നല്‍കാത്ത എസ്ഐ-യുടെ നടപടിയില്‍ മനം നൊന്ത് ജീവനൊടുക്കിയ അബ്ദുല്‍ സത്താറിന്റെ കുടുംബത്തെ കാണാനും വീട് വെക്കാനുള്ള സഹായം നല്‍കാനുമാണ് അന്‍വര്‍ വന്നത്.


No comments